Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsസൗജന്യ നേത്രചികിത്സാ...

സൗജന്യ നേത്രചികിത്സാ ക്യാമ്പും, തിമിര ശസ്ത്രക്രിയയും

തിരുവല്ല: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല, തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രി, ജില്ല അന്ധതാ നിയന്ത്രണ സമിതി, ജോയ് ആലുക്കാസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ  92 മത് സൗജന്യ നേത്രചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും നടത്തുന്നു.  നവംബർ 16ന്  തിരുവല്ല ട്രാൻസ്പോർട്ട് സ്റ്റാന്റിന് എതിർവശത്തുള്ള രാജൻ ജ്യൂവലറി കോംപ്ലക്‌സിൽ  അരവിന്ദ് കണ്ണാശുപത്രിയിലെ വിദഗ്ദ ഡോക്ടർമാർ രോഗികളെ പരിശോധിക്കും.

ശസ്ത്രക്രിയക്ക് തിരഞ്ഞെടുക്കുന്ന രോഗികളെ അന്ന് വൈകിട്ട് തിരുനൽവേലിക്ക് കൊണ്ടു പോകുന്നതും ശസ്ത്രക്രിയക്കും വിശ്രമത്തിനും ശേഷം തിരികെ ബുധനാഴ്ച രാവിലെ തിരുവല്ലയിൽ എത്തുന്നതുമാണ്. ചികിത്സ, യാത്ര, ഭക്ഷണം  സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സംഘാടക സമിതി സെക്രട്ടറി ബാബു കല്ലുങ്കൽ ഫോൺ നമ്പർ – 9947 291334, 7559834009.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സന്നിധാനത്ത് 300 മുറികൾ ബുക്ക് ചെയ്ത സംഭവം: അന്വേഷണം സൈബർ പൊലീസിനു കൈമാറി

പത്തനംതിട്ട: തീർഥാടകർക്കു സന്നിധാനത്തു താമസിക്കാനുള്ള മുറികളുടെ ബുക്കിങ് പൂർണമായും ഓൺലൈനിലേക്കു മാറ്റിയപ്പോൾ കൂട്ട ബുക്കിങ്ങിനു വഴിയൊരുക്കിയതു പഴയ സോഫ്റ്റ്‌വെയർ. ദേവസ്വം ബോർഡിന്റെ പോർട്ടലിലൂടെ മുറി ബുക്ക് ചെയ്യാൻ ഒരു ഇമെയിൽ വിലാസം മാത്രം...

കിഫ്‌ബി മസാല ബോണ്ട് : മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

തിരുവനന്തപുരം : കിഫ്‌ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്‌ബി സിഇഒ ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.ഫെമ ചട്ടം...
- Advertisment -

Most Popular

- Advertisement -