Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsവടശ്ശേരിക്കരയിൽ കാട്ടാനക്കൂട്ടമിറങ്ങി;...

വടശ്ശേരിക്കരയിൽ കാട്ടാനക്കൂട്ടമിറങ്ങി; നാട്ടുകാരുടെ പ്രതിഷേധം

പത്തനംതിട്ട: വടശ്ശേരിക്കരയിലെ ജനവാസ മേഖലയിൽ നാല് കാട്ടാനകൾ ഇറങ്ങിയത് പ്രദേശത്ത് കടുത്ത ആശങ്കയ്ക്കും പ്രതിഷേധത്തിനും ഇടയാക്കി. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ നാട്ടുകാർ സ്ഥലത്തെത്തിയ സ്ഥലം എം.എൽ.എ പഴകുളം മധുവുമായി  രൂക്ഷമായ വാക്കേറ്റമുണ്ടായി.

ഇന്ന്പുലർച്ചെയോടെയാണ് നാല് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ആനകളെ കണ്ടതോടെ ഭയചകിതരായ നാട്ടുകാർ വിവരം വനംവകുപ്പ് അധികൃതരെയും ജനപ്രതിനിധികളെയും അറിയിക്കുകയായിരുന്നു. തുടർച്ചയായി പ്രദേശത്ത് കാട്ടാനകൾ ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നതും ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ പ്രതിഷേധിച്ചത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പഴകുളം മധു എം.എൽ.എയോട് നാട്ടുകാർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തുന്നുവെന്ന് ആരോപിച്ച നാട്ടുകാരും എം.എൽ.എയും തമ്മിൽ ഇതോടെ വാക്കേറ്റമുണ്ടാവുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. തുടർന്ന് ആനകളെ കാട്ടിലേക്ക് തുരത്താനുമുള്ള നടപടികൾ ആരംഭിച്ചു. കാട്ടാനകൾ നാട്ടിലിറങ്ങുന്നതിന് തടയിടാൻ വനം വകുപ്പുമായി ചേർന്ന് കർമ പദ്ധതി തയ്യാറാക്കുമെന്ന് പഴകുളം മധു എം എൽ എ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി: ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

പത്തനംതിട്ട: പാചകവാതക വിലവര്‍ധനയും ലഭ്യതക്കുറവും ചൂണ്ടിക്കാട്ടി ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും കാന്റീനുകളിലും ബേക്കറികളിലും കൂട്ടിയ ഭക്ഷണവില ഇപ്പോഴും തുടരുന്നു. പാചകവാതക വിതരണം സാധാരണ നിലയിലായിട്ടും വര്‍ധിപ്പിച്ച നിരക്ക് കുറയ്‌ക്കാന്‍ സ്ഥാപനങ്ങള്‍ തയ്യാറല്ലെന്നാണ് പരാതി. ഒരേ...

ഡോ.വി.പി.ഗംഗാധരന് വധഭീഷണി : 8.25 ലക്ഷം രൂപ ബ്ലഡ് മണി നൽകണം

കൊച്ചി : പ്രമുഖ കാന്‍സര്‍ രോഗവിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന് വധഭീഷണി.8.25 ലക്ഷം രൂപ ബ്ലഡ് മണി നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് കത്തിലൂടെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. മുംബൈയിലെ ‘സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ്’ എന്ന പേരിലാണ് ഭീഷണിക്കത്ത്...
- Advertisment -

Most Popular

- Advertisement -