Saturday, July 4, 2026
No menu items!

subscribe-youtube-channel

HomeNewsസപ്ലൈകോ ക്രിസ്മസ്-പുതുവത്സര...

സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ഫെയർ ഉദ്ഘാടനം 22 ന്

തിരുവനന്തപുരം : സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആർ. അനിൽ ഡിസംബർ 22 ന് രാവിലെ 10ന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിക്കും. ഡിസംബർ 31 വരെയാണ് ഫെയറുകൾ പ്രവർത്തിക്കുക.

ആറ് ജില്ലകളിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകൾ നടത്തുക. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശ്ശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയർ ആയി മാറും.

പ്രമുഖ ബ്രാൻഡുകളുടെ 280 ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50% വരെ വിലക്കുറവും നൽകും. സപ്ലൈകോ നിലവിൽ നടപ്പിലാക്കി വരുന്ന 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിലും ലഭ്യമാകും.

500 രൂപയ്ക്ക് മുകളിൽ സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും. ക്രിസ്മസിനോട് അനുബന്ധിച്ച് സാൻറ ഓഫർ എന്ന പേരിൽ 12 ഉൽപ്പന്നങ്ങൾ അടങ്ങിയ പ്രത്യേക കിറ്റും ഡിസംബർ 22 മുതൽ സപ്ലൈകോ വിൽപ്പനശാലകളിൽ ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്‌സ്, ശബരി അപ്പം പൊടി, മസാലകൾ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റാണ് 500 രൂപയ്ക്ക് നൽകുന്നത്.

ക്രിസ്മസിനോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക കൂപ്പണുകളും സപ്ലൈകോ ഒരുക്കുന്നുണ്ട്. സപ്ലൈകോയുടെ പെട്രോൾ പമ്പുകളിൽ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ആയിരം രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന മറ്റു വാഹനങ്ങൾക്കും ഈ കൂപ്പണുകൾ നൽകും. ആയിരം രൂപയ്ക്ക് സബിഡി സാധനങ്ങൾ വാങ്ങുമ്പോൾ ഈ പ്രത്യേക കൂപ്പൺ ഉപയോഗിച്ചാൽ 50 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.

സപ്ലൈകോ അത്യാധുനികരീതിയിൽ സംവിധാനം ചെയ്യുന്ന ഷോപ്പിംഗ് മാളായ സിഗ്‌നേച്ചർ മാർട്ട് ജനുവരിയിൽ പ്രവർത്തനം ആരംഭിക്കും. തലശ്ശേരി സിഗ്‌നേച്ചർ മാർട്ട് ജനുവരി 10-ാം തീയതിയും, കോട്ടയം സിഗ്‌നേച്ചർ മാർട്ട് ജനുവരി മൂന്നാം വാരവും ഉദ്ഘാടനം ചെയ്യും .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ വച്ച് ട്രെയിനുകൾ കൂട്ടിയിടിച്ച് 60 പേർക്ക് പരിക്ക്

ന്യൂഡൽഹി : ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അറുപതോളം പേർക്ക് പരിക്കേറ്റു.ചൊവ്വാഴ്ച രാത്രി നിർമാണം നടക്കുന്ന വിഷ്ണുഗഡ്–പിപൽകോടി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ പിപൽകോടി തുരങ്കത്തിനുള്ളിലായിരുന്നു സംഭവം. തൊഴിലാളികളുമായി പോയ ട്രെയിനാണ്നിർമ്മാണ സാമഗ്രികൾ...

വയനാട് ദുരന്തം : ജനകീയ തെരച്ചിലിൽ 4 മൃതദേഹങ്ങൾ കണ്ടെത്തി

വയനാട് : ദുരന്തബാധിതമായ വയനാട് മുണ്ടക്കൈ,ചൂരൽമല പ്രദേശങ്ങളിൽ ഇന്നു നടത്തിയ ജനകീയ തിരച്ചിലിൽ 4 മൃതദേഹങ്ങൾ കണ്ടെത്തി.സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്നാണ് മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവും കണ്ടെത്തിയത്. ഉരുൾപ്പൊട്ടൽ ദുരന്തം നടന്ന്...
- Advertisment -

Most Popular

- Advertisement -