Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsചാരവൃത്തിക്ക് പിടിയിലായ...

ചാരവൃത്തിക്ക് പിടിയിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം

തിരുവനന്തപുരം : പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരമെന്ന് വിവരാവകാശ രേഖ. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായാണ് ജ്യോതിയെ ടൂറിസം വകുപ്പ് ക്ഷണിച്ചത്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ജ്യോതി മല്‍ഹോത്ര ടൂറിസം വകുപ്പിന്റെ ചെലവില്‍ യാത്ര ചെയ്തത് .യാത്ര, ഭക്ഷണം, താമസം തുടങ്ങിയ ചെലവുകളും ദൃശ്യങ്ങൾ പകർത്താനുള്ള സൗകര്യവും അധികൃതർ ഒരുക്കി. 2024 ജനുവരി മുതൽ 2025 മേയ് വരെ ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം കേരളത്തിൽ എത്തിയ വ്ലോഗർമാരുടെ പട്ടികയിലാണ് ജ്യോതി മൽഹോത്രയുടെ പേരുള്ളത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിലെ ദിവസ വേതനക്കാർ ലക്ഷങ്ങൾ വീട്ടിലേയ്ക്ക് അയച്ചതായി കണ്ടെത്തൽ

തിരുവനന്തപുരം : ഈ കഴിഞ്ഞ ശബരിമല തീർത്ഥാടന കാലത്ത് സന്നിധാനത്ത് നിയോഗിച്ചിരുന്ന ദിവസ വേതനക്കാർ പല തവണയായി ലക്ഷങ്ങള്‍ വീട്ടിലേക്ക് അയച്ചതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. എല്ലാ ദിവസവേതനക്കാരുടെയും മുഴുവൻ അക്കൗണ്ട് വിവരങ്ങളും...

സപ്ലൈകോയിൽ ഇന്ന്  ഉത്രാടദിന വിലക്കുറവ്: സബ്സിഡി ഇതര സാധനങ്ങൾക്ക് വില കുറയും

തിരുവനന്തപുരം: സപ്ലൈകോയിൽ തിരുവോണത്തലേന്നായ ഇന്ന് ഉത്രാടദിന വിലക്കുറവ്. തെരഞ്ഞെടുത്ത സബ്സിഡി ഇതര സാധനങ്ങൾക്ക്  ഇന്ന്  10% വരെ വിലക്കുറവ് ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയിൽ നിലവിൽ നൽകുന്ന ഓഫറിനും വിലക്കുറവിനും പുറമെയാണിത്. 13 ഇന...
- Advertisment -

Most Popular

- Advertisement -