Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeSpiritualമണിപ്പുഴ ദേവീക്ഷേത്രത്തിലെ...

മണിപ്പുഴ ദേവീക്ഷേത്രത്തിലെ ഉത്സവം ഇന്ന്  കൊടിയേറും

തിരുവല്ല: തിരുവല്ല മണിപ്പുഴ ദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് തിങ്കളാഴ്ച (27) കൊടിയേറി ഫെബ്രുവരി അഞ്ചിന് സമാപിക്കും. ചോതിക്കിഴക്കേതില്‍ പി.കെ. ശിവശങ്കരപ്പിള്ളയുടെ വസതിയില്‍ നിന്നുമാണ് കൊടിമര ഘോഷയാത്ര ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത്. ഉത്സവദിവസങ്ങളില്‍ ഗണപതിഹോമം, ദേവീമാഹാത്മ്യം പാരായണം എന്നിവയ്ക്ക് ശേഷം വൈകീട്ട് 6.30-ന് ദീപാരാധന. ഏഴു മുതല്‍ വിവിധ കലാപരിപാടികള്‍, രാത്രി അന്നദാനം എന്നിവ ഉണ്ടാകും. ഫെബ്രുവരി ഒന്നിന് പാഡി വോയ്‌സ് നെടുമ്പ്രം അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള.

രണ്ടിന് തിരുവല്ല മെലഡീസിന്റെ കരോക്കെ ഗാനമേള. നാലിന് ചന്തിരൂര്‍ മായയുടെ നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും- അലങ്കാരന്‍. പത്താം ദിവസമായ ഫെബ്രുവരി അഞ്ചിന് നവകവും കലശവും, പുതുക്കല നിവേദ്യം, കളമെഴുത്തും പാട്ടും എന്നിവ ഉണ്ടാകും. 11-ന് സാംസ്‌കാരിക സമ്മേളനം തിരുവല്ല മാതാ അമൃതാനന്ദമയിമഠം അധിപതി സ്വാമിനി ഭവ്യാമൃത പ്രാണാ ഉദ്ഘാടനം ചെയ്യും. വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരെ ആദരിക്കും. 12-ന് സമൂഹസദ്യ, വൈകീട്ട് 7.45-ന് താലപ്പൊലി എഴുന്നള്ളത്തും സേവയും ഉണ്ടാകും. ഉത്സവത്തിന് മുന്നോടിയായി ഞായറാഴ്ച ഗ്രാമത്തിന്റെ ഐശ്വര്യത്തിനായി സമൂഹപ്രാര്‍ത്ഥന നടന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാരതത്തിന്റെ ഭാവി ശോഭനമാക്കാനുള്ള ദൗത്യമാണ് ബാലഗോകുലം നിര്‍വ്വഹിക്കുന്നത്: ഉപരാഷ്‌ട്രപതി

ന്യൂഡല്‍ഹി: ഭാരതത്തിന്റെ ഭാവി ശോഭനമാക്കാനുള്ള മഹത്തായ ദൗത്യമാണ് ബാലഗോകുലം നിര്‍വ്വഹിക്കുന്നതെന്ന് ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍. ബാലഗോകുലം ഡല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം ‘കൃഷ്ണാര്‍പ്പണം’ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു...

തിരുവല്ലയിൽ വിളംബര ഘോഷയാത്ര ( 27) ഇന്ന് 

പത്തനംതിട്ട: ലോകാസഭ തെരഞ്ഞെടുപ്പ്‌ 2024 ന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തിൽ  തിരുവല്ലയിൽ ഇന്ന് (27) വിളംബര ഘോഷയാത്ര നടക്കും. രാമൻചിറ ജംഗ്ഷനിൽ നിന്നും വൈകിട്ട് 4ന് ആരംഭിക്കുന്ന ഘോഷയാത്രക്ക് വരണാധികാരിയും ജില്ലാ കളക്ടറുമായ...
- Advertisment -

Most Popular

- Advertisement -