Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKasargodകാസർഗോഡിൽ ശൈശവ...

കാസർഗോഡിൽ ശൈശവ വിവാഹം : ഉസ്താദ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

കാസർഗോഡ് : കാസർഗോഡ് തൃക്കരിപ്പൂർ എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ നടന്ന ശൈശവ വിവാഹത്തിൽ ഉസ്താദ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്.പടന്ന പഞ്ചായത്തിലെ പ്രവാസിയായ 28-കാരൻ എടച്ചാക്കൈ ബദർ നഗറിലെ ഷാബിർ ഷെയ്ഖ് 16 വയസ്സുകാരിയെ വിവാഹം കഴിച്ച സംഭവത്തിലാണ് നടപടി.

വരൻ ഷാബിർ ഷെയ്ഖ്, പെൺകുട്ടിയുടെ പിതാവ്, വിവാഹത്തിന് കാർമ്മികത്വം വഹിച്ച ഉസ്താദ് റഹ്മത്തുള്ള, പടന്ന ഗ്രാമപഞ്ചായത്ത് അംഗവും അഴീക്കൽ ജുമാ മസ്ജിദ് സെക്രട്ടറിയുമായ പി.കെ. താജുദ്ദീൻ എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.ഏപ്രിൽ 13നാണ് വിവാഹം നടന്നത്.

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് കണ്ട് സ്വന്തം മഹല്ല് കമ്മിറ്റി വിവാഹം നടത്തിക്കൊടുക്കാൻ വിസമ്മതിച്ചിരുന്നു.ഇതിനാലാണ് വരന്റെ നാട്ടിൽ വിവാഹം നടന്നത്.നാട്ടുകാർ കാസർകോട് ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെ തുടർന്നാണ് ജില്ലാ ശിശു ക്ഷേമ വികസന വകുപ്പിന് കീഴിലുള്ള ശൈശവ വിവാഹ നിരോധന ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല പുഷ്പമേള വിളംബര ജാഥ

തിരുവല്ല : ഹോർട്ടികൾച്ചർ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 30 മുതൽ ഫെബ്രുവരി 9 വരെ നടക്കുന്ന തിരുവല്ല പുഷ്പമേളയുടെ വിളംബര ജാഥ തിരുവല്ല ഡിവൈഎസ്പി എസ്   അഷാദ് ഉത്ഘാടനം ചെയ്തു. ഹോർട്ടികൾച്ചർ...

കേരളത്തിൽ ഇന്നും കടലാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തിൽ ഇന്നും കടലാക്രമണ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് .ഇന്ന് രാത്രി 11.30വരെ 0.5 മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്‌ ....
- Advertisment -

Most Popular

- Advertisement -