Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduനൂറിലേറെ സീറ്റ്...

നൂറിലേറെ സീറ്റ് നേടി ജയിക്കും : കേരളത്തിന്‍റെ സ്വപ്ന പദ്ധതികള്‍ വരും – വിഡി സതീശന്‍

കോഴിക്കോട് : നിയമസഭ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയത്തോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബത്തേരി കോണ്‍ഗ്രസ് നേതൃക്യാംപില്‍ തെരഞ്ഞെടുപ്പ് നയരേഖ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ തെരഞ്ഞെടുപ്പില്‍ 100 ലധികം സീറ്റ് ഉറപ്പാണ്.

യുഡിഎഫ് വിസ്മയമുണ്ടാകും. വെറുതെ ഇടതുമുന്നണിയെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയല്ല നമ്മുടെ ലക്ഷ്യം. അവര്‍ പരാജയപ്പെട്ട സ്ഥലങ്ങളില്‍ നമ്മളെങ്ങനെ വിജയിക്കും എന്നതാണത്. എൽഡിഎഫ് തകര്‍ത്ത സ്ഥലങ്ങളില്‍ നമ്മെളങ്ങനെ കേരളത്തെ കൈപിടിച്ചുയര്‍ത്തും. ആരോഗ്യരംഗത്ത്, കാര്‍ഷിക രംഗത്ത് അങ്ങനെ. സമ്പദ്ഘടന തകര്‍ത്ത് തരിപ്പണമാക്കി.

ഏറ്റവും വലിയ കടത്തിന്റെ കാണാക്കയങ്ങളിലാണ് കേരളം. അവിടെ നിന്ന് കേരളത്തിന്റെ സമ്പദ്ഘടനയെ രക്ഷപ്പെടുത്താന്‍ നമ്മുടെ കയ്യില്‍ മോശയുടെ വടിയോ, അലാവുദ്ദീന്റെ അത്ഭുത വിളക്കോ ഒന്നുമില്ല. പക്ഷെ കൃത്യമായ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് നടത്തി കേരളത്തെ നമ്മള്‍ തിരിച്ചു കൊണ്ടുവരും.

കേരളത്തിന്റെ നികുതിവരുമാനം വര്‍ധിപ്പിക്കും. കേരളത്തിന്റെ നികുതി വരുമാനം ഞാന്‍ വര്‍ധിപ്പിക്കുമെന്നു പറഞ്ഞപ്പോള്‍, കേരളത്തിലെ ആളുകളെ നികുതി കൊള്ള നടത്തുമെന്നാണ് സിപിഎം നേതാക്കള്‍ വ്യാഖ്യാനിച്ചത്. കേരളത്തിന്റെ ഖജനാവില്‍ നിന്നും നിങ്ങള്‍ കൊള്ളയടിച്ച പണം ഞങ്ങള്‍ തിരികെ കൊണ്ടുവരുമെന്നാണ് പറഞ്ഞത്. നികുതി കൊള്ള നടത്തുന്ന ആളുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന്, ആ നികുതി കൊണ്ട് യുഡിഎഫ് ഖജനാവ് നിറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുളയെ വാസ്തുവിദ്യയുടെ തലസ്ഥാനമാക്കും : മന്ത്രി സജി ചെറിയാൻ

ആറന്മുള: കേരളത്തിലെ വാസ്തുവിദ്യയുടെ  തലസ്ഥാനമായി ആറന്മുളയെ മാറ്റുകയാണ് സർക്കാരിന്റെ  ലക്ഷ്യമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വാസ്തുവിദ്യ ഗുരുകുല അങ്കണത്തിലെ ഗ്രാമീണ കലാകേന്ദ്രത്തിന്റെ പൊതുസൗകര്യ വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാരമ്പര്യ കരകൗശല...

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം : ഒരാൾ കൊല്ലപ്പെട്ടു

ഇടുക്കി : ശാന്തൻപാറ പന്നിയാറിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പന്തടിക്കളം സ്വദേശി വിജയൻ(47) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി കൃഷിയിടത്തിലെ ഷെഡിൽ കഴിഞ്ഞിരുന്ന വിജയൻ വീടിന് സമീപത്ത് കാട്ടാന ഇറങ്ങിയ വിവരമറിഞ്ഞ്...
- Advertisment -

Most Popular

- Advertisement -