Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsവേനൽക്കാലത്തെ വൈദ്യുത...

വേനൽക്കാലത്തെ വൈദ്യുത സുരക്ഷ : ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ മാർഗ നിർദ്ദേശങ്ങൾ

തിരുവനന്തപുരം : വേനൽക്കാലത്ത് വൈദ്യുത അപകടങ്ങൾ തടയുന്നതിനും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

വൈദ്യുതി ലൈനിനു സമീപം നിൽക്കുന്ന വൃക്ഷങ്ങളിലെ കായ്കനികൾ ഇരുമ്പ് തോട്ടി,ഏണി എന്നിവ ഉപയോഗിച്ച് അടർത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

തീപിടിക്കുന്നതോ തീപിടിക്കാൻ സഹായിക്കുന്നതോ ആയ വസ്തുക്കൾ വൈദ്യുത ഉപകരണങ്ങളുടെ സമീപം വയ്ക്കാതിരിക്കുക.

ട്രാൻസ്ഫോമറുകൾക്ക് സമീപത്തുനിന്നും വേണ്ടത്ര സുരക്ഷിത അകലം പാലിക്കുക.

ട്രാൻസ്ഫോമർ സ്റ്റേഷൻ ചുറ്റുവേലിക്ക് സമീപം സാധനസാമഗ്രികൾ സൂക്ഷിക്കുകയോ അനധികൃതമായി കടന്നുകയറുകയോ ചെയ്യാതിരിക്കുക.

ട്രാൻസ്ഫോമറുകൾ, വൈദ്യുത പോസ്റ്റുകൾ എന്നിവയുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിടാതിരിക്കുക.

വൈദ്യുതി ലൈനിന് കീഴിലായി ചവറുകൾക്ക് തീയിടാതിരിക്കുക.

എയർ കണ്ടീഷണർ, കംപ്രസർ എന്നിവ കൺട്രോൾ ചെയ്യുന്ന എം.സി.ബി/ ഇ.എൽ.സി.ബി എന്നിവ പ്രവർത്തനക്ഷമമാണോ എന്നു പരിശോധിച്ച് ഉറപ്പാക്കുക.

എ.സി യൂണിറ്റുകളുടെ ആനുവൽ മെയിന്റനൻസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജീവനക്കാര്‍ക്കുള്ള ഡി എ കുടിശ്ശിക അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചന

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡി എ (ക്ഷാമബത്ത) കുടിശ്ശിക അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചന. കുടിശ്ശികയുള്ള ഡി എയുടെ രണ്ട് ഗഡുവെങ്കിലും അനുവദിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഡി എ കുടിശിക അനുവദിക്കാന്‍...

വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവ്

അടൂർ: പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ചു. കന്യാകുമാരി വിളവൻ കോട് അടയ്ക്കാക്കുഴിയിൽ അനീഷ് രാജേന്ദ്രനെ...
- Advertisment -

Most Popular

- Advertisement -