Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല ക്ഷേത്രത്തിനു...

ശബരിമല ക്ഷേത്രത്തിനു മുകളിലൂടെ ഹെലിക്കൊപ്റ്റർ പറത്തിയത് ഗുരുതര പിഴവെന്ന് എഡിജിപി റിപ്പോർട്ട്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിനു തൊട്ടു മുകളിലൂടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അനുമതി ഇല്ലാതെ പറത്തിയത് ഗുരുതര പിഴവെന്ന് എഡിജിപി എസ്.ശ്രീജിത്തിന്റെ റിപ്പോര്‍ട്ട്. കാലാവസ്ഥാ പ്രശ്‌നം മൂലമാണ് താഴ്ന്നു പറന്നതെന്ന വിശദീകരണം തൃപ്തികരമല്ലെന്നും അപകടകരമായ നടപടി ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്ഷേത്രത്തിന് 5 മീറ്റര്‍ ഉയരം വരെ ഹെലികോപ്റ്റര്‍ എത്തിയെന്നാണ് നിഗമനം. ഹെലികോപ്റ്ററില്‍ ഉള്ളവര്‍ ചിത്രങ്ങള്‍ എടുത്തതായും സംശയമുണ്ട്. ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ക്കാണ് എഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. ഇതു ഹൈക്കോടതിക്കു കൈമാറും. വിഷയത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറില്‍നിന്നു വിശദീകരണം തേടും. വിശദമായ അന്വേഷണത്തിന് പത്തനംതിട്ട എസ്പിയെ ചുമതലപ്പെടുത്തി.

വിഷയത്തില്‍ പമ്പ പൊലീസ് കേസെടുത്തിരുന്നു. അതീവ സുരക്ഷാ മേഖലയില്‍ പൊതു സുരക്ഷയെ ബാധിക്കും വിധം ഹെലികോപ്റ്റര്‍ പറത്തിയതിന് പൈലറ്റിനെതിരെയാണു കേസ് റജിസ്റ്റര്‍ ചെയ്തത്. സന്നിധാനത്തു സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്.

കേരള പൊലീസ് ആക്ട് 118 പ്രകാരം 10,000 രൂപ പിഴയും 3 വര്‍ഷം തടവും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണു പമ്പ പൊലീസ് ചുമത്തിയത്. കൊടിമരവും കെട്ടിടങ്ങളുമുള്ള ഭാഗത്ത് അപകടകരമായാണ് ഹെലികോപ്റ്റര്‍ പറന്നതെന്നാണു വിലയിരുത്തല്‍. അതീവ സുരക്ഷാമേഖലയുടെ മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തിയ കാര്യം ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയെ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുപ്രധാന കരാറുകളിൽ ഒപ്പുവച്ച് ഇന്ത്യയും ശ്രീലങ്കയും : മോദിക്ക് ശ്രീലങ്കയുടെ പരമോന്നത ബഹുമതി സമ്മാനിച്ചു

കൊളംബോ : രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഴ് സുപ്രധാന കരാറുകൾ ഒപ്പുവച്ചു. പ്രതിരോധം, ഊർജ്ജം, ഇലക്ട്രിക് ഗ്രിഡ് കണക്റ്റിവിറ്റി, ആരോഗ്യം എന്നീ മേഖലകളുമായി ബന്ധപ്പെട്ട സുപ്രധാന കരാറുകളിലാണ്...

Kerala Lottery Results : 12-01-2025 Akshaya AK-685

1st Prize Rs.7,000,000/- AB 846639 (PAYYANNUR) Consolation Prize Rs.8,000/- AA 846639 AC 846639 AD 846639 AE 846639 AF 846639 AG 846639 AH 846639 AJ 846639 AK 846639...
- Advertisment -

Most Popular

- Advertisement -