Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsപരിസ്ഥിതി വാരാചരണത്തിന്...

പരിസ്ഥിതി വാരാചരണത്തിന് തുടക്കം കുറിച്ച് മലങ്കരസഭ

തിരുവല്ല : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിസ്ഥിതി കമ്മീഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി. സഭാതല പ്രവർത്തനോദ്ഘാടനം നിരണം വലിയ പള്ളിയിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി കമ്മീഷൻ പ്രസിഡന്റ് ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ നിർവഹിച്ചു.

സഭാ പരിസ്ഥിതി കമ്മീഷൻ വൈസ് പ്രസിഡന്റ് പ്രസിഡന്റ്‌ ഫാ. ഡോ. കുര്യൻ ഡാനിയേൽ അധ്യക്ഷത വഹിച്ചു. നിരണം പള്ളിയുടെ പുനർനിർമ്മിച്ച ഉദ്യാനത്തിന്റെ സമർപ്പണ കർമ്മം തിരുവല്ല എംഎൽഎ അഡ്വ. വർഗീസ് മാമൻ നിർവഹിച്ചു. ഫലവൃക്ഷത്തൈ വിതരണം മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദീനാമ്മാ റോയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് ജോർജ്, ജോയിന്റ് സെക്രട്ടറി ലിന്റോ പോൾ, പരുമല സെമിനാരി മാനേജർ ഫാ. എൽദോ എലിയാസ്, നിരണം പള്ളി വികാരി ഫാ. ഷിബു തോമസ്, ഫാ. ജിതിൻ അലക്സ്, പരിസ്ഥിതി കമ്മീഷൻ നിരണം ഭദ്രാസന വൈസ് പ്രസിഡന്റ്‌ ഫാ. ഷിബിൻ തോമസ് വർഗീസ്, സെക്രട്ടറി തോമസ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  ഈപ്പൻ കുര്യൻ, നിരണം പള്ളി ട്രസ്റ്റി  ജോൺ വാലയിൽ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല യുവതീ പ്രവേശനം സുപീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി : ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശനം സുപീം കോടതി ഇന്ന് പരിഗണിക്കും. ശബരിമലയിലേക്ക് യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ...

എഫ് 15 ഇ ജെറ്റ് യുദ്ധവിമാനം തകർന്ന് കാണാതായ യു എസ് പൈലറ്റിനെ രക്ഷപ്പെടുത്തി

വാഷിംഗ്‌ടൺ : ഇറാനിൽ തകർന്നു വീണ എഫ്–15 ഇ യുദ്ധവിമാനത്തിലെ കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ധീരമായ നീക്കത്തിനൊടുവിൽ ഞങ്ങൾ അവനെ വീണ്ടെടുത്തുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റ് ചെയ്തു.കഴിഞ്ഞ...
- Advertisment -

Most Popular

- Advertisement -