Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല: പറകൊട്ടിപ്പാട്ട്...

ശബരിമല: പറകൊട്ടിപ്പാട്ട് ത്രികാലദോഷമകറ്റും

ശബരിമല: പറകൊട്ടിപ്പാട്ട് ത്രികാലദോഷമകറ്റുമെന്ന്  പതിറ്റാണ്ടുകളായി സന്നിധാനത്ത് പറകൊട്ടിപ്പാടുന്ന ആറന്മുള സ്വദേശി റ്റി.എസ്. പ്രസാദ് പറയുന്നു. അയ്യപ്പദർശനത്തിനു ശേഷം മാളികപ്പുറത്തെത്തി പറകൊട്ടിപ്പാട്ടു നടത്തുന്ന ഭക്തർ ഏറെയാണ്. ത്രികാല ദോഷങ്ങൾ അകറ്റുമെന്ന വിശ്വാസമാണ് പറകൊട്ടിപ്പാട്ടിനു പിന്നിലുള്ളത്.

പത്തനംതിട്ട ജില്ലയിലെ വേല സമുദായത്തിൽപ്പെട്ടവരാണ് പറകൊട്ടിപ്പാട്ടിന്റെ സ്ഥാനീയർ. പാരമ്പര്യമായി ലഭിച്ച പാട്ടിന്റെ ഈരടികളിലൂടെ സർവദോഷ പരിഹാരത്തിനായി പാടുന്നു. മാളികപ്പുറം ക്ഷേത്രത്തിന് പിൻഭാഗത്തായി പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് പറകൊട്ടിപ്പാട്ട് നടക്കുന്നത്.

പരമശിവൻ മലവേടന്റെ രൂപത്തിൽ പന്തളം കൊട്ടാരത്തിൽ എത്തി പറകൊട്ടി പാടി മണികണ്ഠന്റെ ദോഷങ്ങൾ അകറ്റിയതായാണ് ഐതീഹ്യം. പാലാഴി മഥനത്തെ തുടർന്നു വിഷ്ണു ഭഗവാനു ശനിദോഷം ബാധിച്ചെന്നും ശിവൻ വേലനായും പാർവതി വേലത്തിയായും അവതരിച്ചു പറകൊട്ടി പാടി ഭഗവാന്റെ ദോഷമകറ്റിയെന്നും ഐതീഹ്യമുണ്ട്.

പറകൊട്ടി പാടുമ്പോൾ കേശാദിപാദം എന്ന മന്ത്രം പാട്ട് രൂപത്തിലാണ് പാടുക. പറയുടെ മുന്നിലിരിക്കുന്ന ഭക്തനെ അയ്യപ്പനായും പിന്നിലിരുന്നു പാടുന്നയാളെ പരമശിവനായുമാണ് സങ്കൽപ്പിക്കുക. പാട്ടിനുശേഷം ഭക്തന്റെ ശിരസിൽ കൈവെച്ച് നെറ്റിയിൽ ഭസ്മം വരച്ച് അനുഗ്രഹിക്കും. ഇതോടെ ഭക്തന്റെയും കുടുംബത്തിന്റെയും സർവദോഷങ്ങളും മാറുമെന്നാണ് വിശ്വാസം.

ശബരിമല ക്ഷേത്രനിർമാണം കഴിഞ്ഞു തീപിടുത്തവും മറ്റ് അനിഷ്ട സംഭവങ്ങളുമുണ്ടായപ്പോൾ പന്തളം രാജാവ് ദേവപ്രശ്നം വച്ചെന്നും അശുദ്ധിയുള്ളതായി കണ്ടെത്തിയതിനാൽ പരിഹാരമായി വേലൻമാരെ കൊണ്ട് പറകൊട്ടി പാടണമെന്ന് ദേവഹിതത്തിൽ തെളിഞ്ഞെന്നും ഇതോടെയാണ് ശബരിമലയിൽ പറകൊട്ടിപ്പാട്ട് തുടങ്ങിയതെന്നും പ്രസാദ് പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് പതിനെട്ടാംപടിക്കുതാഴെ അരങ്ങേറിയിരുന്ന പറകൊട്ടി പാട്ട് പിന്നീടാണ് മണിമണ്ഡപത്തിനു സമീപത്തേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാവിക ഉപരോധം വിജയമെന്ന് യുഎസ് : തിരിച്ചടിക്കുമെന്ന് ഇറാൻ

വാഷിംഗ്‌ടൺ : ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെയുള്ള നാവിക ഉപരോധം വിജയമെന്ന് യുഎസ്.ഉപരോധം നിലവിൽ വന്നതിനു ശേഷം ഒരു കപ്പൽ പോലും ഇറാൻ തുറമുഖങ്ങളിലേക്ക് പ്രവേശിക്കാനോ അവിടെനിന്ന് പുറത്തു കടക്കാനോ അനുവദിച്ചിട്ടില്ലെന്നും ഉപരോധം മറികടക്കാൻ...

പ്രിയദർശിനി ബസിൽ പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകിയ സംഭവം: മുന്നറിയിപ്പുമായി ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: പ്രിയദർശിനി ബസുകളിൽ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ കടുപ്പിച്ച് ​ഗതാ​ഗത മന്ത്രി സി പി ജോൺ. ജീവനക്കാർ ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നാണ് മന്ത്രിയുടെ വിമർശനം. അബദ്ധം പറ്റിയെന്നാണ് മുമ്പ്...
- Advertisment -

Most Popular

- Advertisement -