Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവ്യാജ വാര്‍ത്ത...

വ്യാജ വാര്‍ത്ത : സിഎന്‍എന്‍ അടക്കം മൂന്ന് മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്ക്

ന്യൂഡൽഹി: തുടര്‍ച്ചയായി വ്യാജ വാര്‍ത്തകള്‍ നല്‍കുന്നുവെന്നാരോപിച്ച്  പ്രമുഖ മൂന്ന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്കേര്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ്  ട്രംപ് ഇക്കാര്യം അറിയിച്ചത്.

വ്യാജ വാര്‍ത്തകള്‍ സ്ഥിരമായി നല്‍കുന്നതിന്റെ ഫലമായി സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു – ട്രംപ് തന്റെ പോസ്റ്റില്‍ കുറിച്ചു.

മുന്‍പ് എംഎസ്എന്‍ബിസി എന്നറിയപ്പെട്ടിരുന്ന നെറ്റ്‌വര്‍ക്ക് അടുത്തിടെ പേര് ‘എംഎസ് നൗ’ എന്ന് മാറ്റിയതിനെയും ട്രംപ് വിമര്‍ശിച്ചു. കാഴ്ചക്കാരുടെ കുറവും വിശ്വാസ്യതയില്ലായ്മയുമാണ് ഈ പേരുമാറ്റത്തിന് കാര്യമെന്ന് അദ്ദേഹം വൃക്തമാക്കി. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് പൊളിറ്റിക്കോ യുഎസ് സര്‍ക്കാരില്‍ നിന്ന് നിയമവിരുദ്ധമായി 80 ലക്ഷം ഡോളറിന്റെ സബ്സ്‌ക്രിപ്ഷന്‍ നേടിയതായും ട്രംപ് ആരോപിച്ചു.

ഈ പണമിടപാടിനെ അഴിമതി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തന്റെ ഭരണകൂടത്തെയും അമേരിക്കയെയും കുറിച്ചുള്ള തെറ്റായ റിപ്പോര്‍ട്ടുകളും നുണകളും ആവര്‍ത്തിച്ച് പ്രസിദ്ധീകരിക്കാന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് അനുവാദമില്ല. ഭാവിയില്‍ വ്യാജ വാര്‍ത്ത നല്‍കുന്ന മറ്റ് മാധ്യമങ്ങള്‍ക്കും സമാന വിലക്ക് ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് വൻ 43 ലിറ്റർ വിദേശ മദ്യം പിടിച്ചു

വയനാട് : റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ നിന്നും 43 ലിറ്റർ വിദേശ മദ്യം എക്‌സൈസ് പിടിച്ചു.ഏഴ് ലിറ്റർ വൈനും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട...

ചങ്ങനാശ്ശേരി നിയുക്ത എംഎല്‍എ വിനു ജോബ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

ചങ്ങനാശ്ശേരി: നിയുക്ത എംഎല്‍എ വിനു ജോബ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് നന്ദി പര്യടനം നടത്തുമ്പോഴായിരുന്നു അപകടം. വിനു ജോബ് സഞ്ചരിച്ച ജീപ്പിന് നിയന്ത്രണം നഷ്ടമാവുക ആയിരുന്നു. രണ്ട് കോൺഗ്രസ്‌ പ്രവർത്തകർക്ക്...
- Advertisment -

Most Popular

- Advertisement -