Thursday, March 27, 2025
No menu items!

subscribe-youtube-channel

HomeNewsതനിക്കെതിരെ ഗൂഢാലോചന...

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നത് പി .ജെ .കുര്യൻ -അനിൽ ആൻ്റണി

പത്തനംതിട്ട: തനിക്കെതിരേയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് അനില്‍ ആന്റണി. പി.ജെ കുര്യന്‍ നടത്തുന്ന ഗൂഢാലോചനയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും അനില്‍ ആന്റണി മാധ്യങ്ങളോട് പ്രതികരിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയം നാല്‍പത്-അമ്പത് കൊല്ലമായി കുതികാല്‍വെട്ടിന്റെയും ചതിയുടേയും  കേന്ദ്രമായി മാറിയെന്നും കരുണാകരനേയും എ.കെ. ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയും പിന്നില്‍നിന്ന് ചതിച്ച രണ്ടുമൂന്ന് പേരില്‍ ഒരാള്‍ പി.ജെ. കുര്യനാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.

നിരവധി കേസുകളില്‍ പ്രതിയാണ് നന്ദകുമാറെന്നും പി.ജെ. കുര്യനാണ് തന്റെ സമീപത്തേക്ക് നന്ദകുമാറിനെ പറഞ്ഞയച്ചതെന്നും അനില്‍ ആന്റണി ആരോപിച്ചു. തന്നേയും എ.കെ. ആന്‍റണിയേയും ചതിക്കാനുള്ള ശ്രമമാണിതെന്നും അനില്‍ ആന്റണി പറഞ്ഞു.

ആദ്യം എന്നെ പരാജയപ്പെടുത്താന്‍ ഇവര്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ കൊണ്ടുവന്ന് പ്രചാരണം നടത്താന്‍ ശ്രമിച്ചു,അത് പരാജയപ്പെട്ടു.തുടർന്ന്  പി.ജെ. കുര്യന്‍ തന്നെ ഇവിടെ വന്ന് ഒന്നുരണ്ട് ക്യാമ്പെയിന്‍ ചെയ്യാന്‍ ശ്രമിച്ചു,അതുമൊരു നനഞ്ഞ പടക്കമായി മാറി. അതുകഴിഞ്ഞ് എന്റെ പിതാവായ എ.കെ. ആന്റണിയെക്കൊണ്ട് ഒരു പ്രസ് കോണ്‍ഫറന്‍സ് ചെയ്യിച്ചു, അതിലും വലിയ ഫലം ഉണ്ടായില്ല. തുടർന്നാണ് നന്ദകുമാർ എന്ന ക്രിമിനലിനെക്കൊണ്ട് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിപ്പിക്കാൻ ഇറങ്ങിയതെന്നും അനിൽ ആൻ്റണി പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 28/05/2024 Sthree Sakthi SS 417

1st Prize Rs.7,500,000/- (75 Lakhs) SM 986255 (THIRUVANANTHAPURAM) Consolation Prize Rs.8,000/- SA 986255 SB 986255 SC 986255 SD 986255 SE 986255 SF 986255 SG 986255 SH 986255 SJ...

വയനാട് ഉരുൾപൊട്ടൽ : കൺട്രോൾ റൂമുകൾ തുറന്നു

തിരുവനന്തപുരം : വയനാടുണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം. സംസ്ഥാന പൊലീസ് മേധാവിയുടെ നേരിട്ടുള്ള...
- Advertisment -

Most Popular

- Advertisement -