Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിരോധനം

ഗതാഗത നിരോധനം

പത്തനംതിട്ട : പത്തനംതിട്ട ടൗണ്‍ റിംഗ് റോഡില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡ് മുഖ്യകവാടം മുതല്‍ അബാന്‍ ജംഗ്ഷന്‍ വരെയും അബാന്‍ ജംഗ്ഷന്‍ മുതല്‍ മുത്തൂറ്റ് ഹോസ്പിറ്റല്‍ വരെയുമുള്ള ഭാഗത്ത് ഓഗസ്റ്റ് 23 (ശനി) മുതല്‍ വാഹന ഗതാഗതം  താല്‍ക്കാലികമായി നിരോധിച്ചു.

മേല്‍പാല നിര്‍മാണവുമായി ബന്ധപ്പെട്ട് അബാന്‍ ബില്‍ഡിങ്ങിനോട് ചേര്‍ന്നുള്ള പാലത്തിന്റെ ഡെക്ക് സ്ലാബ്, ജിംപാലസ് ബില്‍ഡിങ്ങിന്റെ മുമ്പില്‍ പൈല്‍ക്യാപ്പ്, പിയര്‍  പ്രവൃത്തികള്‍ ക്രമീകരിക്കുന്നതിനാണ് ഗതാഗത നിയന്ത്രണം.

സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നും  വരുന്ന വാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.സി ജംഗ്ഷന്‍, മൈലപ്രയില്‍  നിന്നുള്ള വാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.സി ജംഗ്ഷന്‍-മിനി സിവില്‍ സ്റ്റേഷന്‍, അടൂര്‍ ഭാഗത്തു നിന്നും മൈലപ്ര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സെന്റ്പീറ്റേഴ്‌സ് ജംഗ്ഷന്‍ – എസ് പി ഓഫീസ് ജംഗ്ഷന്‍, അടൂര്‍ ഭാഗത്തു നിന്നും കുമ്പഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സ്റ്റേഡിയം ജംഗ്ഷന്‍- ടി.കെ റോഡ് എന്നീ വഴികളിലൂടെ തിരിഞ്ഞു പോകണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഴിഞ്ഞം തുറമുഖം : മുഖ്യമന്ത്രി ട്രയൽ റൺ ഉദ്ഘാടനം ചെയ്‌തു

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി. തുറമുഖമന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു....

യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു

ആലപ്പുഴ :ക്ഷേത്രക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.അമ്പലപ്പുഴ തറമേഴം വീട്ടിൽ നവാസിന്റെ മകൻ സൽമാൻ (20) ആണ് മരിച്ചത്.വണ്ടാനം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ്...
- Advertisment -

Most Popular

- Advertisement -