Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsനാഗർകുർണൂലിലെ ടണൽ...

നാഗർകുർണൂലിലെ ടണൽ അപകടം : രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

തെലങ്കാന : നാഗർകുർണൂലിൽ ടണൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. തുരങ്കത്തിലെ ചെളി രക്ഷാപ്രവർത്തകർക്ക് കടുത്ത വെല്ലുവിളിയാണ്.തകർന്ന യന്ത്രഭാഗങ്ങളും വെള്ളക്കെട്ടും ചെളിയുമായി അപകടം നടന്ന സ്ഥലം മൂടിക്കിടക്കുകയാണ്.ഒമ്പത് മീറ്റര്‍ വ്യാസമുള്ള ടണലിന്റെ 25 അടിയോളം ചെളിനിറഞ്ഞ അവസ്ഥയിലാണെന്ന് തെലുങ്കാന മന്ത്രി പറഞ്ഞു. നാവികസേനയുടെ മറൈൻ കമാൻഡോകളും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. 

ശനിയാഴ്ച രാവിലെയാണ് നാ​ഗർകൂർണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ പ്രൊജക്ടിന്റെ ഭാ​ഗമായ ടണലിൽ അപകടമുണ്ടായത്.രണ്ട് എഞ്ജിനിയർമാർ ഉൾപ്പെടെ എട്ട് പേരാണ് ടണലിൽ കുടുങ്ങിക്കിടക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അർജുനായി തെരച്ചിൽ ഊർജിതം : റഡാറെത്തിച്ചു

ബെംഗളൂരു : കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുനായി തെരച്ചിൽ പുനരാരംഭിച്ചു. തെരച്ചിൽ ഊർജിതപ്പെടുത്തതിന്റെ ഭാ​ഗമായി റഡാർ എത്തിച്ചു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്കാണ് മം​ഗളൂരുവിൽ നിന്ന് റഡാറെത്തിച്ചിരിക്കുന്നത്. സൂറത്കൽ എൻഐടിയിൽ നിന്നുള്ള...

ജാതി സെൻസസിൽ നിന്നും സർക്കാരുകൾ പിന്മാറണം:  എൻഎസ്എസ്

ചങ്ങനാശ്ശേരി: ജാതി സെൻസസ് നടപ്പിലാക്കിയാൽ സംവരണത്തിന്റെ പേരിൽ കൂടുതൽ അഴിമതിക്ക് വഴിതെളിക്കുമെന്നും എൻഎസ്എസ്  ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ പറഞ്ഞു. 111-ാമത് ബജറ്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജി സുകുമാരൻനായർ. വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മർദ്ദതന്ത്ര ങ്ങൾക്ക്...
- Advertisment -

Most Popular

- Advertisement -