Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപ്രിയദര്‍ശിനി സര്‍വീസുകളിലെ...

പ്രിയദര്‍ശിനി സര്‍വീസുകളിലെ സീറോ വാല്യൂ ടിക്കറ്റുകള്‍ പുരുഷ യാത്രക്കാര്‍ക്ക് നല്‍കി പണം തട്ടിയെടുക്കുന്നതായി പരാതി

തൃശൂർ: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സര്‍വീസുകളില്‍ വനിതാ യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സൗജന്യ ‘സീറോ വാല്യൂ ടിക്കറ്റുകള്‍’ പുരുഷ യാത്രക്കാര്‍ക്ക് നല്‍കി പണം തട്ടിയെടുക്കുന്നതായി  പരാതി. പുരുഷന്‍മാരില്‍ നിന്ന് യാത്രക്കൂലി പൂര്‍ണമായി ഈടാക്കിയ ശേഷം ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനില്‍ സൗജന്യ ടിക്കറ്റ് പ്രിന്റ് ചെയ്ത് നല്‍കുകയാണ് ജീവനക്കാര്‍ ചെയ്യുന്നത്.

യാത്രക്കാര്‍ ടിക്കറ്റിലെ വിവരങ്ങള്‍ ശ്രദ്ധിക്കാറില്ലെന്നത് മുതലെടുത്താണ് തട്ടിപ്പ്. പുരുഷന്‍മാര്‍ നല്‍കുന്ന ടിക്കറ്റ് തുക ജീവനക്കാര്‍ സ്വന്തം കീശയിലാക്കുന്നതായാണ് പരാതി. മെഷീനില്‍ രേഖപ്പെടുത്തുന്ന സൗജന്യ ടിക്കറ്റിന്റെ തുക സര്‍ക്കാരില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് ലഭിക്കേണ്ട തുകയായി കണക്കാക്കുകയും ചെയ്യും.ആലുവ – പറവൂര്‍ റൂട്ട് ബസില്‍ യാത്ര ചെയ്ത തമിഴ്‌നാട് സ്വദേശിക്ക് സീറോ വാല്യൂ ടിക്കറ്റാണ് ലഭിച്ചത്.

പിന്നീട് ടിക്കറ്റ് ശ്രദ്ധിച്ചപ്പോള്‍ കാര്യം മനസ്സിലാവുകയും കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ സെന്ററില്‍ ഇ-മെയില്‍ വഴി പരാതിപ്പെടുകയുമായിരുന്നു. തിരക്കായതിനാലും കാഴ്ചക്കുറവുള്ളതിനാലുമാണ് ടിക്കറ്റ് മാറിയതെന്ന താല്‍ക്കാലിക കണ്ടക്ടറുടെ വാദം പരിശോധനയില്‍ തെറ്റാണെന്ന് തെളിഞ്ഞു. ആ സമയത്ത് 34 യാത്രക്കാര്‍ മാത്രമാണ് ബസിലുണ്ടായിരുന്നത്.

പൊന്നാനി – പാലക്കാട് റൂട്ടില്‍ ഇതരസംസ്ഥാനക്കാരായ എട്ട് പുരുഷ വിനോദസഞ്ചാരികള്‍ക്ക് വനിതകള്‍ക്കുള്ള സൗജന്യ ടിക്കറ്റ് നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് പരിശോധന നടത്തുകയും കുറ്റക്കാരനായ കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ശക്തമായ നടപടി സ്വീകരിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനവ്യാപകമായി നിരീക്ഷണം ശക്തമാക്കാന്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ വിജിലന്‍സ് പ്രിയദര്‍ശിനി ബസുകളില്‍ പരിശോധന ഊര്‍ജിതമാക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഞ്ചരലക്ഷത്തിൻ്റെ ഓൺലൈൻ ബിസിനസ് തട്ടിപ്പിൽ നാലു പേരെ അറസ്റ്റു ചെയ്തു

ചെങ്ങന്നൂർ: അഞ്ചരലക്ഷത്തിൻ്റെ ഓൺലൈൻ ബിസിനസ് തട്ടിപ്പിൽ നാലു പേരെ  പൊലിസ് അറസ്റ്റു ചെയ്തു. 40 ശതമാനം ലാഭം ഉണ്ടാകുന്ന ട്രേഡിങ്  ബിസിനസ്സ് ഓൺ ലൈനിലൂടെ ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചെറിയനാട്  കളയ്ക്കാട്ട് നന്ദനം...

കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിങ് : പ്രതികൾക്ക് ജാമ്യം

കോട്ടയം : കോട്ടയം ഗവ .നഴ്സിംഗ് കോളേജിലെ റാഗിങ് കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച് കോടതി .കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. 50 ദിവസത്തിലേറെയായി ജയിലിൽ കിടന്ന പ്രതികളുടെ...
- Advertisment -

Most Popular

- Advertisement -