Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsജില്ലയിലെ ആദ്യ...

ജില്ലയിലെ ആദ്യ വനിതാ ദഫേദാര്‍ ചുമതലയേറ്റു

പത്തനംതിട്ട : ജില്ലയിലെ ആദ്യ വനിതാ ദഫേദാറായി റ്റി. അനുജ ചുമതലയേറ്റു. മുന്‍ ദഫേദാര്‍ ജി. ഷിബുവിന് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ ദഫേദാറായി അനുജ എത്തിയത്. സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ദഫേദാറാണ്. ആലപ്പുഴ കലക്ടറേറ്റിലെ കെ. സിജിയാണ് ആദ്യ വനിതാ ദഫേദാര്‍.

ജില്ലയിലെ സീനിയര്‍ ഓഫീസ് അറ്റന്‍ഡറാണ് കലക്ടറുടെ ദഫേദാര്‍. 20 വര്‍ഷമായി സര്‍വീസിലുള്ള അനുജ അടൂര്‍ റീസര്‍വേ ഓഫീസില്‍ ഓഫീസ് അറ്റന്‍ഡര്‍ ആയിരുന്നു. ചേംബറില്‍ കലക്ടര്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുക, സന്ദര്‍ശകരെ ചേംബറിലേക്ക് കടത്തിവിടുക, അവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയാണു ദഫേദാറിന്റെ പ്രധാന ജോലി. ജോലിക്കു സമയക്രമമില്ല. കലക്ടര്‍ ഓഫീസിലെത്തിയാല്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദഫേദാറും ഹാജരാകണം.മാഞ്ഞാലി തുവയൂര്‍ തെക്ക് സ്വദേശിനിയാണ് അനുജ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 17-03-2026 Sthree Sakthi SS-511

1st Prize Rs.1,00,00,000/- SV 307202 consolation prizes SN 307202 SO 307202 SP 307202 SR 307202 SS 307202 ST 307202 SU 307202 SW 307202 SX 307202 SY 307202...

റോഡ് മോശമാണെങ്കിൽ ഏജൻസികൾ ടോൾ പിരിക്കരുത് –  നിതിൻ ഗഡ്കരി

ന്യൂഡൽഹി: റോഡ് മോശമാണെങ്കിൽ ദേശീയപാതാ ഏജൻസികൾ ടോൾ പിരിക്കരുതെന്ന് കേന്ദ്ര ഉപരിതല-റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഉപഗ്രഹ സഹായത്തോടെയുള്ള ടോൾ പിരിവ് സംവിധാനത്തെ കുറിച്ചുള്ള ഒരു സെമിനാറിൽ സംസാരിക്കവേയായിരുന്നു മന്ത്രി...
- Advertisment -

Most Popular

- Advertisement -