Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന്‍...

കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ രണ്ട് കാമറകള്‍ കൂടി

പത്തനംതിട്ട: കോന്നി ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ രണ്ട് കാമറകള്‍ കൂടി സ്ഥാപിച്ചു.  കരിപ്പന്‍തോട് സ്റ്റേഷന്‍ പരിധിയിലെ മേസിരിക്കാന, മന്തിക്കാന എന്നിവിടങ്ങളിലാണ് പുതിയതായി കാമറ സ്ഥാപിച്ചത്. വനത്തില്‍ നിന്നും കുമ്മണ്ണൂരിലൂടെ അച്ചന്‍കോവിലാറ് കടന്നുവരുന്ന ആനയെ നിരീക്ഷിക്കുകയാണ് ലക്ഷ്യം.

പാടം സ്റ്റേഷനു പരിധിയിലുള്ള കുളത്തുമണ്‍, ചെളിക്കുഴി, കല്ലേലി ഭാഗങ്ങളില്‍ കാമറ സ്ഥാപിച്ചിരുന്നു. കാമറ നിരീക്ഷണത്തിലൂടെ ആനയുടെ സഞ്ചാരപാത കണ്ടെത്തി തുടര്‍നടപടിയിലേക്ക് കടക്കും. വന്യമൃഗസംഘര്‍ഷവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടേണ്ട നമ്പര്‍.
കോന്നി- 9188407513, റാന്നി- 9188407515

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെങ്ങന്നൂരിൽ നടത്തിയ വാഹന പരിശോധനയിൽ കണക്കിൽ പെടാത്ത മൂന്നു ലക്ഷം രൂപ പിടിച്ചെടുത്തു

ചെങ്ങന്നൂർ: തെരെഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിൻ്റെ ഭാഗമായി ചെങ്ങന്നൂരിൽ നടത്തിയ വാഹന പരിശോധനയിൽ കണക്കിൽ പെടാത്ത മൂന്നു ലക്ഷം രൂപ പിടിച്ചെടുത്തു. എം സി റോഡിൽ പ്രാവിൻ കൂട് ജംഗ്ഷനിൽ നടന്ന വാഹന പരിശോധനയിലാണ് കായംകുളം...

കനത്ത മഴ: പലയിടങ്ങളിലും മതിൽക്കെട്ട് ഇടിഞ്ഞു വീണു

തിരുവല്ല : കനത്ത മഴയെ തുടർന്ന് തിരുവല്ലായിൽ പലയിടങ്ങളിലും മതിൽക്കെട്ട് ഇടിഞ്ഞുവീണു. ഇന്ന് ഉച്ച കഴിഞ്ഞ്  3 മണിക്ക് തുടങ്ങിയ കനത്ത മഴ വൈകിട്ട് 7 വരെ പെയ്തു. മഴയിൽ നഗരത്തിലേയും  സമീപ...
- Advertisment -

Most Popular

- Advertisement -