Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramഎസ് പി...

എസ് പി യുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പി.വി.അൻവറിന്റെ കുത്തിയിരുപ്പ് സമരം

മലപ്പുറം : എസ് പി എസ്. ശശിധരന്‍റെ ഔദ്യോഗിക വസതിയ്ക്കു മുന്നിൽ കുത്തിയിരുപ്പ് സമരവുമായി പി.വി. അന്‍വര്‍ എം എൽ എ .എസ്പി ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുക എന്നാവശ്യപ്പെട്ടാണ് എംഎല്‍എയുടെ സമരം.

ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക, പൊലീസ് വയർലെസ് സന്ദേശം പ്രക്ഷേപണം ചെയ്ത മറുനാടൻ മലയാളി ചാനൽ ഉടമയിൽ നിന്നും കൈക്കൂലി വാങ്ങി രക്ഷിച്ച എഡിജിപി എം ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് ജയിലിൽ അടയ്ക്കുക തുടങ്ങിയ ആരോപണങ്ങളെഴുതിയ ബാനറുകളും സ്ഥാപിച്ചുകൊണ്ടാണ് പി വി അന്‍വറിന്‍റെ കുത്തിയിരിപ്പ് പ്രതിഷേധം.പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്പി ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാന ഹെൽത്ത് ഹബായി കേരളം മാറുകയാണ് :  വീണാ ജോർജ്

ആടൂർ : രാജ്യത്തെ പ്രധാന ഹെൽത്ത് ഹബ്' എന്ന നിലയിൽ കേരളം മാറുകയാണെന്നും വിദേശത്തുനിന്നുള്ള അനേകം പേർ  ചികിത്സക്കായി ഇവിടെ എത്തുന്നുണ്ടെന്നും  ആരോഗ്യമന്ത്രി  വീണാ ജോർജ് പറഞ്ഞു. അടൂർ ലൈഫ് ലൈൻ മൾട്ടി...

അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടി വേദിയിൽ പറയണം; തന്നെ എല്ലാത്തിലും പ്രതിയാക്കാനുള്ള ശ്രമമാണ് – കെ.സി.വേണുഗോപാൽ

പത്തനംതിട്ട: കോൺഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടി വേദികളിലാണ് ചർച്ച ചെയ്യേണ്ടതെന്നും വ്യക്തിപരമായ അഭിപ്രായങ്ങളെ തന്റെ പേരുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ശരിയല്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ്...
- Advertisment -

Most Popular

- Advertisement -