ന്യൂഡൽഹി : വിവിപാറ്റ് മുഴുവന്‍ എണ്ണണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി. ഹർജികളിൽ തിരഞ്ഞെടുപ്പു കമ്മിഷനിൽ നിന്നും സുപ്രീംകോടതി സാങ്കേതിക വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കമ്മീഷന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപങ്കർ ദത്തയും അടങ്ങുന്ന രണ്ടംഗ ബഞ്ച് ഹർജി തള്ളിയത്.
തിരഞ്ഞെടുപ്പ് കമ്മിഷന് ചില നിര്‍ദേശങ്ങളും കോടതി നല്‍കിയിട്ടുണ്ട്. ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്ന യൂണിറ്റ് മുദ്രവയ്‌ക്കണം. ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന വോട്ടിംഗ് മെഷീൻ 45 ദിവസം സൂക്ഷിക്കണമെന്നതുമാണ് നിർദേശം.വോട്ടെണ്ണലിന് ശേഷം മൈക്രോ കൺട്രോളർ പരിശോധിക്കണമെന്നത് ആവശ്യമെങ്കിൽ ഉന്നയിക്കാമെന്നും പരിശോധനയുടെ ചെലവ് സ്ഥാനാര്‍ത്ഥികള്‍ വഹിക്കണമെന്നും കോടതി പറഞ്ഞു.