Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeNewsKochiഹരിഹരൻ നായർ...

ഹരിഹരൻ നായർ കമ്മിഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണം: ഡിഎസ്‌ജെപി

കൊച്ചി: മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവരുടെ ദുരിതങ്ങൾ മാറ്റാൻ ജസ്റ്റിസ് ഹരിഹരൻ നായർ കമ്മിഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്‌ജെപി) ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന് പാർട്ടി പ്രസിഡന്റ് കെ.എസ്.ആർ. മേനോൻ കത്തയച്ചു.

ഹരിഹരൻ നായർ കമ്മിഷന് നല്കിയ നിവേദനത്തിൽ കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ മാതൃകയിൽ, അതിലെ എല്ലാ ആനുകൂല്യങ്ങളും ഉൾപ്പെടുത്തി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ പ്രത്യേക വകുപ്പ് രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.

കമ്മിഷന്റെ നിർദ്ദേശങ്ങൾ നായർ സമുദായത്തിന് മാത്രമല്ല ക്രിസ്ത്യൻ വിഭാഗങ്ങൾക്കും പ്രയോജനപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല പ്രക്ഷോഭത്തിൽ പങ്കെടുത്ത ഭക്തർക്കെതിരെയുള്ള കേസുകൾ ഭാഗികമായി പിൻവലിക്കാൻ മുഖ്യമന്ത്രി എടുത്ത തീരുമാനത്തെ ഡിഎസ്‌ജെപി എക്‌സിക്കുട്ടിവ് കമ്മിറ്റി യോഗത്തിൽ അഭിനന്ദിച്ചു.

രാഷ്ട്രീയ പ്രേരിതമായി ആയിരക്കണക്കിന് ഭക്തർക്കെതിരെ ‘രക്ഷപ്രവർത്തനത്തിന്’ സമാനമായ രീതിയിൽ എടുത്ത നിയമനടപടികൾക്ക് കേരളജനത പിണറായി സർക്കാരിന് കനത്ത തിരിച്ചടിയാണ് നൽകിയത്. അത്തരം എല്ലാ കേസുകളും റദ്ദാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേശീയ താത്പര്യമുള്ള വിഷയങ്ങളില്‍ രാഷ്ട്രീയ ഭിന്നതകള്‍ പാടില്ല: ശശി തരൂര്‍ എംപി

കോഴിക്കോട്: ദേശീയ താത്പര്യമുള്ള വിഷയങ്ങളില്‍ രാഷ്ട്രീയ ഭിന്നതകള്‍ പാടില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. താന്‍ ഭാഗമായ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ ഒരിക്കലും ലംഘിച്ചിട്ടില്ലെന്നും തരൂര്‍...

നടൻ ധർമ്മേന്ദ്ര മരിച്ചെന്ന വാർത്ത തള്ളി കുടുംബം

മുംബൈ : മുതിർന്ന ബോളിവുഡ് നടൻ ധർമ്മേന്ദ്ര മരിച്ചെന്ന വാർത്തകൾ തള്ളി മകളും നടിയുമായ ഇഷ ഡിയോൾ. അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഇഷ...
- Advertisment -

Most Popular

- Advertisement -