Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalറോഡ് മോശമാണെങ്കിൽ...

റോഡ് മോശമാണെങ്കിൽ ഏജൻസികൾ ടോൾ പിരിക്കരുത് –  നിതിൻ ഗഡ്കരി

ന്യൂഡൽഹി: റോഡ് മോശമാണെങ്കിൽ ദേശീയപാതാ ഏജൻസികൾ ടോൾ പിരിക്കരുതെന്ന് കേന്ദ്ര ഉപരിതല-റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഉപഗ്രഹ സഹായത്തോടെയുള്ള ടോൾ പിരിവ് സംവിധാനത്തെ കുറിച്ചുള്ള ഒരു സെമിനാറിൽ സംസാരിക്കവേയായിരുന്നു മന്ത്രി ടോൾ പിരിവ് ഏജൻസികൾക്ക് നിർദേശം നൽകിയത്.

‘നിങ്ങൾ നല്ല റോഡുകൾ ജനങ്ങൾക്ക് നൽകിയില്ലെങ്കിൽ ടോൾ പിരിക്കരുത്. പൊട്ടിപ്പൊളിഞ്ഞ, കുഴികൾ നിറഞ്ഞ റോഡുകളിൽ നിങ്ങൾ ടോൾ പിരിച്ചാൽ ജനങ്ങളിൽ നിന്ന് തിരിച്ചടിയുണ്ടാകും. മികച്ച ഗുണനിലവാരമുള്ള റോഡ് സൗകര്യം ഒരുക്കിവേണം ടോൾ പിരിക്കാൻ’ അദ്ദേഹം പറഞ്ഞു. ദേശീയപാതയിലെ ടോൾ നിരക്ക് ഈയിടെ വർധിപ്പിച്ച പശ്ചാത്തലത്തിൽ കൂടിയാണ് മന്ത്രിയുടെ വാക്കുകൾ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ സ്റ്റേഷനുകളിൽ  ഭക്ഷണ സാധനങ്ങളുടെ വില കൂട്ടി

കൊച്ചി: റെയില്‍വേ സ്റ്റേഷനുകളിൽ കേറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില കൂട്ടി. 5 മുതല്‍ 15 രൂപ വരെയാണ് വർധിപ്പിച്ചത്. റെയില്‍വേ സ്റ്റേഷനുകളില്‍ നല്‍കുന്ന 60 ആഹാര ഇനങ്ങള്‍ക്കാണ് വില കൂട്ടിയത്. വെള്ളിയാഴ്ചമുതല്‍...

ദർശന പുണ്യമായി ചക്കുളത്തുകാവിൽ നാരീപൂജ

ചക്കുളത്തുകാവ്:  ചക്കുളത്തുകാവിൽ ശ്രീ  ഭഗവതി ക്ഷേത്രത്തിൽ നാരീപൂജ ചടങ്ങ് നടന്നു. സ്ത്രീകളെ  ദേവതാ സങ്കല്‍പ്പമായി കരുതി ആചര വിധിപ്രകാരം പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ ദേവിക്ക് അഭിമുഖമായി ഇരുത്തി പാദം കഴുകി പൂജിക്കുന്ന ചടങ്ങിനാണ്...
- Advertisment -

Most Popular

- Advertisement -