Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവയോധികയ്ക്കുനേരെ ബലാൽസംഗശ്രമം...

വയോധികയ്ക്കുനേരെ ബലാൽസംഗശ്രമം : 74 കാരൻ പിടിയിൽ

പത്തനംതിട്ട: എൺപതുകാരിയും രോഗബാധിതയുമായ വൃദ്ധയ്ക്കുനേരെ ബലാൽസംഗശ്രമം നടത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ  കോന്നി പോലീസ് പിടികൂടി. കോന്നി വി കോട്ടയം വകയാർ കൊല്ലൻപടി മുകളുവിള വീട്ടിൽ പൊടിയ(74)നാണ് അറസ്റ്റിലായത്.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ ഇവരുടെ വീട്ടിൽ അതിക്രമിച്ചകയറിയ ഇയാൾ കിടപ്പുരോഗിയായ വൃദ്ധയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. വൃദ്ധയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. പിന്നീട് മകൾക്കൊപ്പമാണ് താമസം, ഈ സമയം മകൾ വീട്ടിൽ ഇല്ലായിരുന്നു.

ബ്രെഡുമായി എത്തിയ ഇയാൾ, അത് കൊടുത്തപ്പോൾ വയോധിക എഴുന്നേറ്റ് ഇരിക്കാൻ ശ്രമിച്ചു. തുടർന്ന് പ്രതി ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ഇയാളെ അവർ തള്ളിമാറ്റാൻ ശ്രമിക്കവേ, സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചു വേദനിപ്പിക്കുകയും, പിടിവലിയ്ക്കിടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തു. അലർച്ചയും ബഹളവും കേട്ട് മകൾ ഓടിയെത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു.

വയോധികയുടെ മൊഴിയെടുത്ത കോന്നി പോലീസ്, പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വയോധികയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പോലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ  ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ സംഭവശേഷം മുങ്ങിയ പ്രതിയെ വകയാറിൽ നിന്നും കസ്റ്റഡിയിലെടുത്തു.

പോലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്തിനൊപ്പം, എസ് ഐ പ്രഭ, പ്രോബെഷൻ എസ് ഐ ദീപക്, സി പി ഓ മാരായ അരുൺ, റോയ്, അഖിൽ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തിലെ തിക്കും തിരക്കും : 500ൽ അധികം പേർക്ക് പരുക്ക്

ഭുവനേശ്വർ : പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയിൽ ഉണ്ടായ തിക്കിലും തിരക്കിലും 500 ലധികം പേർക്ക് പരിക്കേറ്റു.ആചാരത്തിന്റെ ഭാഗമായി ബലഭദ്ര ഭഗവാന്റെ രഥം വലിക്കുന്നതിനിടെയാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ജനക്കൂട്ടത്തെ...

ജലനിരപ്പ് 136 അടി : മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കും

ഇടുക്കി : മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഞായറാഴ്‌ച്ച രാവിലെ 10 മണിക്ക് ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു.അണക്കെട്ടിലെ ജലനിരപ്പ് 136.10 അടിയിലെത്തിയതിനെ തുടർന്നാണ് തീരുമാനം .അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ഇടുക്കി...
- Advertisment -

Most Popular

- Advertisement -