Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsകുന്നംകുളത്ത് യുവാവിനെ...

കുന്നംകുളത്ത് യുവാവിനെ കത്തിയ നിലയില്‍ കണ്ടെത്തി : പ്രതി അറസ്റ്റിൽ

തൃശ്ശൂർ : കുന്നംകുളത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ യുവാവിനെ കൊലപ്പെടുത്തി കത്തിച്ച നിലയിൽ കണ്ടെത്തി.ചൊവ്വന്നൂര്‍ മുരിങ്ങത്തേരി രാജന്റെ ഉടസ്ഥതയിലുള്ള കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ ചൊവ്വന്നൂർ സ്വദേശി സണ്ണി(65) അറസ്റ്റിലായി .പ്രകൃതിവിരുദ്ധ ബന്ധത്തിനിടെയുണ്ടായ കൊലപാതകമെന്നാണ് പോലീസ് നിഗമനം .

ഞായറാഴ്ച്ച വൈകിട്ട് അഞ്ചരയോടെ മുറിയിൽ നിന്ന് പുക വരുന്നത് കണ്ട് നാട്ടുകാർ എത്തി മുറി തുറന്നപ്പോഴാണ് കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. 35 കാരനായ അതിഥി തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നി​ഗമനം. തൃശൂരിലെ വസ്ത്ര വിൽപനശാലയിൽ സെക്യൂരിറ്റി ജീവനക്കാരനായ സണ്ണി മുൻപും സമാനമായ രണ്ട് കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.ആറു വർഷം മുമ്പാണ് ഇയാൾ ജയിൽ നിന്നും പുറത്തിറങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജോർദാൻ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ യുഎസ് വ്യോമാക്രമണം

ന്യൂഡൽഹി : ജോർദാനിൽ അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ഇറാൻ അക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാനെതിരെ യുഎസ് വ്യോമാക്രമണം തുടങ്ങി. ഇന്ന് പുലർച്ചെയാണ് ഇറാനിലെ ഖേഷം ,ഫാർസ് ,കിഷ് എന്നിവടങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയത്....

വയോജന സംരക്ഷണ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : മുതിര്‍ന്ന പൗരന്‍മാരുടെ പരിചരണവും അവകാശ സംരക്ഷണവും നിയമമാക്കുന്നതിനുള്ള ബില്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഏതാനും അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികളോടെ ബില്‍ സബ്‌ജക്‌ട് കമ്മിറ്റിയുടെ പരിഗണനയ്ക്കയച്ചു....
- Advertisment -

Most Popular

- Advertisement -