Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅമ്പലപ്പുഴയില്‍ 15...

അമ്പലപ്പുഴയില്‍ 15 പേര്‍ പോലും പാര്‍ട്ടിയില്‍ നിന്ന് പോകില്ല : എച്ച്‌ സലാം എംഎല്‍എ

ആലപ്പുഴ : അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി സുധാകരന്‍ പാര്‍ട്ടിയെ ചതിച്ചെന്ന് അമ്പലപ്പുഴ എംഎല്‍എ എച്ച്‌ സലാം. വളരെ കാലമായി ആലോചിച്ച്‌ പ്ലാന്‍ ചെയ്ത് തീരുമാനിച്ച കാര്യമാണ് നടക്കുന്നത്. പാര്‍ട്ടിയില്‍ ആര്‍ക്കും ലഭിക്കാത്ത പരിഗണനയാണ് അദ്ദേഹത്തിന് ലഭിച്ചതെന്നും എച്ച്‌ സലാം  പറഞ്ഞു.

അരങ്ങേറുന്ന നാടകത്തിന്റെ ഒരു രംഗം മാത്രമാണ് കണ്ടത്. രണ്ടു രംഗം കൂടി വരാനുണ്ട്. ഒന്ന് യുഡിഎഫിന്റേതാണ്. മറ്റൊന്ന് ബിജെപിയുടേതാണ്. ഇത് ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട കാര്യമല്ല. വളരെ കാലമായി ആലോചിച്ച്‌ പ്ലാന്‍ ചെയ്ത് തീരുമാനിച്ച കാര്യമാണ് നടക്കുന്നത്. സംഭവിക്കുന്ന കാര്യങ്ങള്‍ അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും മനസിലാകും.

പാര്‍ട്ടിയില്‍ ആര്‍ക്കും ലഭിക്കാത്ത പരിഗണനയാണ് അദ്ദേഹത്തിന് ലഭിച്ചത്. 2021 വരെ സ്ഥാനമാനങ്ങള്‍ വഹിച്ച ആള്‍ വിഎസ് പോലും ഇത്രയും മത്സരിച്ച്‌ കാണില്ല. അത്രയും പരിഗണന ലഭിച്ച ആളാണ് ജി സുധാകരന്‍. ഇതുപോലെയുള്ള ഒരാളാണ് പാര്‍ട്ടിയെ ചതിച്ചത്. ഇത്തരത്തിലുള്ള ഒരു നിലപാട് ആരെങ്കിലും സ്വീകരിച്ചാല്‍ എങ്ങനെയാണ് പാര്‍ട്ടി അതുപോലെയുള്ള ആളുകളെ നേരിടേണ്ടത് എന്ന് അദ്ദേഹം മുന്‍കാലങ്ങളില്‍ തങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.

അമ്പലപ്പുഴയില്‍ 15 ആളുകള്‍ പോലും പാര്‍ട്ടിയില്‍ നിന്ന് പോകില്ല. 33 ആളുകള്‍ മാറിയ കൂട്ടത്തിലാണ് അന്ന് അദ്ദേഹവും മാറിയത്.  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 33 സീറ്റുകളില്‍ പുതിയ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അമ്പലപ്പുഴയില്‍ അദ്ദേഹം മത്സരിക്കുന്നില്ല എന്ന് പാര്‍ട്ടി നിശ്ചയിപ്പോള്‍ പകരം എന്റെ പേരാണ് നിശ്ചയിച്ചത് എച്ച്‌ സലാം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിണറായി വിജയനും മുഹമ്മദ് റിയാസിനും നിർണായകദിനം:  അഴിമതിക്ക് കേസെടുക്കണമെന്ന ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി : സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും നിർണായക ദിനം. ഇരുവർക്കുമെതിരെ അഴിമതിക്ക് കേസെടുക്കണമെന്ന ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. ഇഡി കത്തിൽ കേസ്...

ഗുരുവായൂരിൽ ഇല്ലം നിറ ഓഗസ്റ്റ് 18-ന്

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലം നിറ ഓഗസ്റ്റ് 18-ന് നടക്കും. രാവിലെ 8.30 മുതല്‍ 9.30 വരെയാണ് ഇല്ലം നിറചടങ്ങുകള്‍. ശീവേലി, പന്തീരടി പൂജ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ഏഴുമണിക്ക് മുന്‍പായി പൂർത്തിയാക്കും. ചടങ്ങുകളുടെ...
- Advertisment -

Most Popular

- Advertisement -