Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsബിലീവേഴ്‌സ് യൂത്തിന്റെ ...

ബിലീവേഴ്‌സ് യൂത്തിന്റെ  ഒരു വര്ഷം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം

തിരുവല്ല : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ യുവജന പ്രസ്ഥാനമായ ബിലീവേഴ്‌സ് യൂത്തിന്റെ ആഭ്യമുഖ്യത്തിൽ ഒരു വര്ഷം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശശി തരൂർ എംപി ഉൽഘാടനം ചെയ്തു. യുവ തലമുറയെ ബാധിച്ചിരിക്കുന്ന ലഹരി ഇന്ന് നാം മനസ്സിലാക്കുന്നതിലും കൂടുതലാണെന്നും, തീക്ഷണതയുള്ള യുവ നേതാക്കൾ ഉണ്ടാക്കപ്പെടണമെന്നും ലഹരിക്കെതിരെ മാത്രമല്ല സമൂഹത്തെ ബാധിച്ചിരിക്കുന്ന എല്ലാ ജീർണതകളും തുടച്ചു നീക്കാൻ പുതിയ തലമുറയിലെ യുവാക്കൾക്ക് കഴിയണമെന്നും തരൂർ പറഞ്ഞു. നമ്മുടെ ദേശത്തിനും, ലോകമെമ്പാടും നേതൃത്വം നൽകാൻ കഴിവുള്ളവരായി യുവാക്കൾ മാറണമെന്നും അദ്ദേഹം പറഞ്ഞു

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ പരമാധ്യക്ഷൻ മോറാൻ മോർ സാമുവേൽ തെയോഫിലോസ് മെത്രാപോലിത്ത അധ്യക്ഷനായി. നേപ്പാൾ അതിഭദ്രാസന അധിപൻ ടൈറ്റസ് മോർ ഒസ്താത്തിയോസ്,  ആന്റോ ആന്റണി എംപി, പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി, സഭാ വക്താവ് ഫാ സിജോ പന്തപ്പള്ളിൽ, യൂത്ത് സെക്രട്ടറി ഡീക്കൻ പോൾ സാമുവേൽ തുടങ്ങിയവർ സംസാരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് പി.എസ്. നായർ  ജന്മദിനാശംസകൾ നേർന്നു

തിരുവല്ല: എഴുപത്തിയേഴാമത്‌ ജന്മദിനം ആചരിക്കുന്ന  മാർത്തോമ്മാ  സഭ അധ്യക്ഷൻ  ഡോ  തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റും തിരുവിതാംകൂർ വികസന സമിതി ചെയർമാനുമായ പി.എസ്. നായർ തിരുവല്ലാ...

ബാര്‍കോഴ വിവാദത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടിസ്

തിരുവനന്തപുരം : ബാർ കോഴ വിവാദത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടിസ്. ചോദ്യം ചെയ്യാനായി വെള്ളിയാഴ്ച തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്താനാണ് നിർദ്ദേശം.ഇടുക്കിയിലെ ബാറുടമകളുടെ...
- Advertisment -

Most Popular

- Advertisement -