Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChennaiചെന്നൈയിൽ ട്രെയിൻ...

ചെന്നൈയിൽ ട്രെയിൻ അപകടം: 19 പേർക്ക് പരുക്ക്

ചെന്നൈ : ചെന്നൈയ്ക്ക് സമീപം കവരപ്പേട്ടയിൽ ചരക്ക് തീവണ്ടിയിൽ എക്സ്പ്രസ് ട്രെയിൻ ഇടിച്ച് അപകടം .അപകടത്തിൽ 19 പേർക്ക് പരുക്കേറ്റു. ചെന്നൈയ്‌ക്ക് സമീപം തിരുവള്ളൂർ റെയിൽവേ സ്റ്റേഷന് അടുത്ത്‌ ഇന്നലെ രാത്രി എട്ടരക്കാണ് സംഭവം. മൈസൂരുവിൽ നിന്ന് ദർഭംഗയിലേക്ക് പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസ് നിർത്തിയിട്ട ചരക്ക് ട്രെയിനിൽ ഇടിച്ചാണ് അപകടമുണ്ടായത്. പത്തിലധികം കോച്ചുകൾ പാളം തെറ്റി. 1360 യാത്രക്കാരാണ്‌ ട്രെയിനിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുമ്പാശേരിയിൽ നിന്നും ബഹ്റൈനിലേക്ക് പറന്നുയർന്ന വിമാനം അടിയന്തര സാഹചര്യത്തിൽ തിരിച്ചിറക്കി

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. രാവിലെ 10.45 ന് നെടുമ്പാശേരിയിൽ നിന്നും ബഹ്റൈനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത് .ടയറിന്റെ ഭാഗങ്ങൾ റൺവേയിൽ കണ്ടതിനെ തുടർന്നാണ്...

സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം, ടീൻസ് ക്ലബ്ബ് ഉദ്ഘാടനം

തിരുവല്ല : പെരിങ്ങര ഗവ ഹയർസെക്കണ്ടറി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം, ടീൻസ് ക്ലബ്ബ് എന്നിവയുടെ പ്രവർത്തനോദ്ഘാടനം നടത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം അനു.സി...
- Advertisment -

Most Popular

- Advertisement -