ഫിജി:മാലി ദ്വീപ് പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാർട്ടിക്ക് വൻ ഭൂരിപക്ഷത്തോടെ വിജയം.ഇന്നലെ നടന്ന 93 സീറ്റിലേക്കുള്ള വോട്ടെടുപ്പിൽ ചൈന അനുകൂലിയായ മുഹമ്മദ് മുയിസുവിന്റെ പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി) പാർട്ടിക്ക് 67 സീറ്റ് ലഭിച്ചു. പിഎൻസിയുടെ പ്രധാന എതിരാളിയും ഇന്ത്യൻ അനുകൂലികളുമായ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടിക്ക് 15 സീറ്റേ കിട്ടിയുള്ളു .തിരഞ്ഞെടുപ്പിലെ വൻ വിജയത്തോടെ ചൈന അനൂകൂല നിലപാടുകളുമായി മുന്നോട്ട് പോകാൻ മുയിസുവിന് സാധിക്കും