Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsഡബ്യൂ.സി.കെ റോയി...

ഡബ്യൂ.സി.കെ റോയി അനുസ്മരണം

തിരുവല്ല : ഡബ്യൂ.സി.കെ റോയി തിരുവല്ലായ്ക്ക് ശ്രദ്ധേയമായ വികസന രൂപരേഖ നൽകിയ വ്യക്തിയാണന്നും, പുഷ്പമേളയുടെ സ്ഥാപകനും, പബ്ലിക് സ്റ്റേഡിയത്തിൻ്റെ  ആരംഭത്തിന് നേതൃത്വം നൽകിയതും അദ്ദേഹത്തിൻ്റെ വികസന കാഴ്ചപ്പാടായിരുന്നുവെന്നും അഡ്വ. മാത്യു ടി.തോമസ് പറഞ്ഞു.

അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഡബ്യൂ.സി.കെ റോയി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൊസൈറ്റി പ്രസിഡൻ്റ് അഡ്വ.കെ. പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു.

മലയാള മനോരമ സബ് എഡിറ്റർ വർഗീസ് സി. തോമസ്, എസ്.ഡി വേണുകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി ജുബി പീടിയേക്കൽ, ചെറിയാൻ പോളച്ചിറയ്ക്കൽ, എം.പി ഗോപാലകൃഷ്ണൻ, എം.സലീം, ബാബു കല്ലുങ്കൽ, നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ, സൊസൈറ്റി വൈസ് പ്രസിഡൻ്റ് സെയിൻ ടി. വർഗീസ്, ജോയി ജോൺ, രേഷ്മ റ്റോജി ജോർജ്, നഗരസഭ കൗൺസിലന്മാരായ മാത്യൂസ് ചാലക്കുഴി, ശ്രീനിവാസൻ പുറയാറ്റ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീണ്ടും ട്രെയിൻ അട്ടിമറിക്ക് ശ്രമം : പാളങ്ങളിൽ നിന്നും 70 കിലോഗ്രാം സിമന്റ് കട്ടകൾ കണ്ടെത്തി

ജയ്‌പൂർ : രാജസ്ഥാനിലെ അജ്മീറിൽ ട്രെയിൻ അട്ടിമറിക്ക് ശ്രമം.ഫുലേര–അഹമ്മദാബാദ് പാതയിലെ റെയിൽവേ ട്രാക്കിൽ 70 കിലോ ഭാരമുള്ള രണ്ട് സിമന്റ് കട്ടകൾ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.സിമന്റുകട്ടകൾ തകർത്ത്...

ഒരു പുതിയ സംസ്കാരത്തിൻറെ ഉദാത്തമായ രൂപപ്പെടുത്തലുകളാണ് ഓരോ പുഷ്പമേളകൾ : മന്ത്രി വി എൻ വാസവൻ

തിരുവല്ല: ഒരു പുതിയ സംസ്കാരത്തിൻറെ ഉദാത്തമായ രൂപപ്പെടുത്തലുകളാണ് ഓരോ പുഷ്പമേളകൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി .എൻ .വാസവൻ. ഹോർട്ടികൾച്ചറൽ ഡവലപ്പ്മെൻ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല പുഷ്പമേള 20025 ന്റെ ഉദ്ഘാടനം ചെയ്തു...
- Advertisment -

Most Popular

- Advertisement -