Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsഇളകൊളളൂർ അതിരാത്ര...

ഇളകൊളളൂർ അതിരാത്ര യാഗം ആരംഭിച്ചു

കോന്നി: ഇളകൊളളൂർ അതിരാത്ര യാഗം ആരംഭിച്ചു. 11 ദിവസം യാഗം നീണ്ടു നിൽക്കും. ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലാണ് അതിരാത്രം നടക്കുന്നത്. 41 വൈദികരാണ് പങ്കെടുക്കുന്ന യാഗത്തിൽ പങ്കെടുക്കുന്നത്.

വൈകിട്ട് 6 മണിക്കു ശേഷമുള്ള ശുഭ മുഹൃത്തത്തിൽ യാഗ വൈദികർ ഒരുമിച്ച് യാഗവിളക്കിലേക്ക് അഗ്നി പകർന്നാണ് അതിരാത്രത്തിന് തുടക്കമായത്.  തുടർന്ന് സാസ്കാരി സമ്മേളനം നടന്നു. കേസരി വാരികയുടെ പത്രാധിപർ എൻ ആർ മധു യാഗങ്ങളുടെ പ്രസക്തിയെ എന്ന  വിഷയത്തിൽ പ്രഭാഷണം നടത്തി. എൻ ജി ഉണ്ണികൃഷ്ണൻ ഇടപ്പാവൂർ യോഗത്തിൽ അദ്ധ്യക്ഷനായി.

സർവ്വ ശൂദ്ധിക്കായി പവിത്രേഷ്ടിയും സായമഗ്നിഹോത്രവും രാത്രി വൈകി നടന്നു. ആരംഭം സോമയാഗത്തിലാണ്. 6 ദിവസം അത് തുടരും. തുടർന്ന് സംപൂർണ അതിരാത്ര യാഗത്തിലേക്കു കടക്കും. മെയ് 1 നു ഉച്ചതിരിഞ്ഞു 3 മണിക്ക് പൂർണാഹുതി നടക്കും.

ഡോ. ഗണേഷ് ജോഗ്ലേക്കർ ആണ്  അതിരാത്രത്തിൽ പ്രധാന ആചാര്യ പദവി വഹിക്കുന്നത്. മഹായാഗത്തിൽ പങ്കെടുക്കുന്നതിനും വഴിപാടുകൾ കഴിക്കുന്നതിനും ഭക്തർക്ക് അവസരമൊരുക്കിയിട്ടുണ്ട്. യാഗാർച്ചന, കളത്ര മന്ത്രാർച്ചന, പ്രവർഗ്യം, സൗമ്യം, ഏകദിന യാഗം, ത്രിദിന യാഗം, പഞ്ച ദിന യാഗം, സപ്ത ദിന യാഗം, സമ്പൂർണ യാഗം എന്നിങ്ങനെ പൂജകൾ അർപ്പിക്കാം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് പിഞ്ചുകുഞ്ഞുൾപ്പെടെ ഏഴു പേരെ കടിച്ച നായ ചത്തു

മലപ്പുറം : മലപ്പുറം പുത്തനങ്ങാടിയിൽ പിഞ്ചുകുഞ്ഞുൾപ്പെടെ ഏഴു പേരെ നായ കടിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് തെരുവു നായ ആക്രമണം നടന്നത്. ശനിയാഴ്ച രാവിലെയോടെ നായയുടെ ജഡം കണ്ടെത്തി. അമ്മയുടെ തോളിൽ കിടന്ന...

അതിശക്തമായ മഴ : കോഴിക്കോട് റെഡ് അലർട്ട് : മണിമലയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണം

തിരുവനന്തപുരം : കോഴിക്കോട് ജില്ലയില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്. ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യുനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറിയതായി കേന്ദ്ര...
- Advertisment -

Most Popular

- Advertisement -