Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsNationalബം​ഗാളിൽ ട്രെയിനുകൾ...

ബം​ഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു :അഞ്ച് മരണം, 25 പേർക്ക് പരിക്ക്

കൊൽക്കത്ത : പശ്ചിമ ബം​ഗാളിൽ ഡാർജിലിങ് ജില്ലയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. 25-ഓളം പേർക്ക് പരിക്കുണ്ട്.സിലി​ഗുരി സബ്ഡിവിഷനിലെ രം​ഗപാണി റെയിൽവേ സ്റ്റേഷന് സമീപം റൂയിധാസയിൽ വച്ചാണ് ഇന്നു രാവിലെ അപകടം നടന്നത്.

കൊൽക്കത്തയിലെ സീൽദാഹിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്സ്പ്രസും ചരക്കു തീവണ്ടിയുമാണ് കൂട്ടിയിടിച്ചത് .സി​ഗ്നൽ തെറ്റിച്ചെത്തിയ ചരക്ക് ട്രെയിൻ, കാഞ്ചൻ​ജം​ഗ എക്സ്പ്രസിന്റെ പിൻവശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാഞ്ചൻജംഗയുടെ രണ്ട് കോച്ചുകളും ചരക്കുവണ്ടിയുടെ ഏതാനും ബോഗികളും പാളം തെറ്റിയിട്ടുണ്ട്. നിരവധി പേർ ട്രെയിനിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട് .രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോ​ഗമിക്കുന്നതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇസ്രായേൽ -ഇറാൻ സംഘർഷം : ഇറാൻ വ്യോമാതിർത്തി അടച്ചു ; എയർ ഇന്ത്യാ വിമാനങ്ങൾ വഴിതിരിച്ച് വിടുന്നു

ന്യൂഡൽഹി : ഇസ്രായേൽ -ഇറാൻ സംഘർഷത്തെത്തുടർന്നു ഇറാൻ വ്യോമാതിർത്തി അടച്ചു. ഇതോടെ 16 ഓളം എയർ ഇന്ത്യാ വിമാനങ്ങളെ വഴിതിരിച്ച് വിടുകയോ പുറപ്പെട്ട വിമാന താവളങ്ങളിലേക്ക് തന്നെ മടക്കി അയക്കുകയോ ചെയ്തു. ഡൽഹി,...

പ്ലസ് വൺ സീറ്റ് പ്രതിസന്ധി : നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം : പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്‍യു .പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാർത്ഥികളെ വഞ്ചിക്കുന്ന നിലപാട്...
- Advertisment -

Most Popular

- Advertisement -