Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsനിരവധി ക്രിമിനൽ...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സഹോദരൻമാർ അറസ്റ്റിൽ

പത്തനംതിട്ട: ഇലവുംതിട്ടയിലെ ബാറിൽ  ഭക്ഷണം കഴിച്ചിറങ്ങിയ   മെഴുവേലി   ആലക്കോട് കുന്നംമ്പള്ളികുഴിയിൽ വീട്ടിൽ ജിജോ ജോണി (38)നെ മർദ്ദിച്ച നാലംഗസംഘത്തിലെ രണ്ടുപേർ പിടിയിലായി.  ചെന്നീർക്കര  പ്രക്കാനം വലിയവട്ടം  കുന്നും പുറത്ത് വീട്ടിൽ വിഷ്ണു എന്ന ശേഷാസെൻ (37), ഇരട്ട സഹോദരനായ കണ്ണൻ എന്ന് വിളിക്കുന്ന മായാസെൻ ( 37) എന്നിവരാണ് അറസ്റ്റിലായത്.

ജിജോയുടെ മൊഴിപ്രകാരം വധശ്രമത്തിന് കേസെടുത്ത ഇലവുംതിട്ട പോലീസ്  ഇൻസ്‌പെക്ടർ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ ഇരുവരെയും ഉടനടി കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെ ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം, ഡാൻസാഫ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇന്നലെ വൈകിട്ട് 7 ന് പ്രക്കാനത്ത് വച്ചാണ്  ഇരട്ടസഹോദരൻമാരെ ഡാൻസാഫ് സംഘം സാഹസികമായി കീഴടക്കിയത്.

23 ന് പകൽ 2 മണിക്ക് ഭക്ഷണം കഴിച്ചിറങ്ങിയ ജിജോ ജോണിനെ യാതൊരു പ്രകോപനവും ഇല്ലാതെയാണ്  നാൽവർ സംഘം ആക്രമിച്ചത്. അറസ്റ്റിലായവർ ഒന്നും രണ്ടും പ്രതികളാണ്, മൂന്നും നാലും പ്രതികളായ സുധി, സജിത്ത് എന്നിവരെപ്പറ്റി  ഇലവുംതിട്ട പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അസഭ്യം വിളിച്ചുകൊണ്ട് ശേഷാസെൻ ജിജോയുടെ മുഖത്ത് ആദ്യം കൈകൊണ്ടിടിക്കുകയായിരുന്നു. തുടർന്ന്, മായാസെൻ ചവുട്ടി താഴെയിട്ടു. ജിജോയുടെ ഇടതു കണ്ണിന് നീരുവയ്ക്കുകയും, തലച്ചോറിൽ രക്തസ്രാവമുണ്ടാവുകയും ചെയ്തു.

കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവന്ന ജിജോയുടെ മൊഴി എസ് സി പി ഓ ധനൂപ് രേഖപ്പെടുത്തി. തുടർന്ന് എസ്ഐ പി എൻ അനിൽകുമാർ കേസ് രജിസ്റ്റർ ചെയ്തു.

ശേഷാസെൻ പോലീസിനെ ആക്രമിച്ചതിനെടുത്തത് ഉൾപ്പെടെ 14 ക്രിമിനൽ കേസുകളിലും, മായാസെൻ 10 ക്രിമിനൽ കേസുകളിലും പ്രതിയായിട്ടുണ്ട്. കഠിനദേഹോപദ്രവം ഏൽപ്പിക്കൽ, ദേഹോപദ്രവം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, കഞ്ചാവ്  വില്പനക്കായി കൈവശംവയ്ക്കൽ, പട്ടിക വിഭാഗത്തിൽപ്പെട്ടവർക്കെതിരെയുള്ള അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇരുവരും ഉൾപ്പെട്ടിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായി.  ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതുവത്സരത്തില്‍ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകി ഹൈക്കോടതി

കൊച്ചി : പുതുവത്സരത്തില്‍ ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി  നൽകി .സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കണമെന്നതടക്കം ഉപാധികളോടെയാണ് അനുമതി.ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് വെളി മൈതാനത്ത് ഗാലാഡി ഫോർട്ട് കൊച്ചി...

Kerala Lotteries Results 20-12-2025 Karunya KR-735

1st Prize : ₹1,00,00,000/- KU 500563 (MALAPPURAM) Consolation Prize ₹5,000/- KN 500563 KO 500563 KP 500563 KR 500563 KS 500563 KT 500563 KV 500563 KW 500563 KX...
- Advertisment -

Most Popular

- Advertisement -