ഗുവാഹത്തി : ഇ.വി.എം വഴി അധികാരത്തിലെത്തിയ വി. ഡി സതീശൻ അടക്കമുള്ള കോൺഗ്രസ് സർക്കാരുകളെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ് തയ്യാറാണേല്‍ താന്‍ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് വെല്ലുവിളിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . ഇ.വി.എം ഉപയോഗിച്ച് നടന്ന തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാരുകൾ രാജി വെച്ച് ബാലറ്റ് പേപ്പറിലൂടെ വീണ്ടും ജനവിധി തേടാൻ തയ്യാറാണെങ്കിൽ ബാലറ്റ് വോട്ടിങ്ങിനെ പിന്തുണയ്ക്കാമെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു .
അസം, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനസംഖ്യാ ഘടനയിൽ അനധികൃത കുടിയേറ്റം മാറ്റങ്ങൾ സൃഷ്ടിക്കുന്നുവെന്നും ഈ സാഹചര്യത്തിൽ വോട്ടർപട്ടികയിൽ നിന്ന് അനർഹരായവരുടെ പേരുകൾ നീക്കം ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുവർഷത്തിലൊരിക്കൽ എസ്‌ഐആർ നടത്തണമെന്നും ഹിമന്ത ആവശ്യപ്പെട്ടു.രാഹുലും കോൺഗ്രസും വിദേശശക്തികൾക്ക് വേണ്ടി ഇന്ത്യയിലെ ഭരണഘടന സ്ഥാപനങ്ങളെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും അസം മുഖ്യമന്ത്രി ആരോപിച്ചു.





