Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorനോര്‍ക്ക റൂട്ട്സ്...

നോര്‍ക്ക റൂട്ട്സ് -പ്രവാസി ബിസിനസ് കണക്ട്  ജനുവരിയില്‍  

ചെങ്ങന്നൂർ: ആലപ്പുഴ ജില്ലയിലെ പ്രവാസികള്‍ക്കും പ്രവാസിസംരംഭകര്‍ക്കുമായി നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ 2026 ജനുവരിയില്‍ ചെങ്ങന്നൂരില്‍ ‘നോര്‍ക്ക-പ്രവാസി ബിസിനസ് കണക്ട്’ സംഘടിപ്പിക്കുന്നു. സൗജന്യമായി  സംഘടിപ്പിക്കുന്ന ബിസിനസ് കണക്റ്റില്‍ പങ്കെടുക്കാന്‍ താൽപര്യമുള്ളവർ  ജനുവരി 12നകം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം. രജിസ്റ്റർ ചെയ്യുന്നതിനായി +91-471 2770534/+91-8592958677  എന്നീ  നമ്പറുകളിലോ nbfc.coordinator@gmail.com  എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.

സംരംഭകർ  അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം, സെയിൽസ് ആൻഡ് മാർക്കറ്റിങ്, ജി.എസ്.ടി, വിവിധ ലൈസൻസുകൾ, സർക്കാർ പദ്ധതികൾ, വായ്പാ സൗകര്യങ്ങൾ, വിവിധ ആനുകൂല്യങ്ങള്‍ തുടങ്ങിയ  നിരവധി സെഷനകളിലായി വിദഗ്ദ്ധരുടെ ക്ലാസ്സുകൾ ഉൾപ്പെടുത്തിയുളളതാണ്  ‘പ്രവാസി ബിസിനസ് കണക്ട്’.

സംസ്ഥാനത്തെ പ്രവാസി നിക്ഷേപങ്ങളും, പ്രവാസി സംരംഭങ്ങളും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി.  പ്രവാസികള്‍ക്കായി എല്ലാ മാസവും ത്രിദിന സൗജന്യ  സംരംഭകത്വ പരിശീലനവും  എല്ലാ പ്രവൃത്തി ദിനങ്ങളിലും നോര്‍ക്ക ബിസിനസ്സ് ക്ലിനിക്ക് എന്നീ സേവനങ്ങളും പ്രവാസികള്‍ക്ക് എന്‍.ബി.എഫ്.സി വഴി ലഭ്യമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പീഡനക്കേസ് : അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ

കൊച്ചി : ‘ബ്രോ ഡാഡി’ സിനിമയുടെ സെറ്റിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ.കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കോടതിയില്‍ എത്തി മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക്...

ജമ്മു കശ്മീരിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്

ശ്രീനഗർ : ജമ്മു കശ്മീരിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നു.ജമ്മു മേഖലയിലെ ജമ്മു, ഉധംപുർ, സാംബ, കഠ്‌വ, കശ്മീർ മേഖലയിലെ ബാരാമുള്ള, ബന്ദിപ്പോര, കുപ്‌വാര എന്നിവടങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. 40 മണ്ഡലങ്ങളിൽ...
- Advertisment -

Most Popular

- Advertisement -