Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsവിദ്യാർത്ഥികൾ തമ്മിൽ...

വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം : തടയാന്‍ ശ്രമിച്ച പ്രിന്‍സിപ്പലിനും പി.ടി.എ പ്രസിഡന്റിനും മര്‍ദനം

തിരുവനന്തപുരം : കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം.തടയാന്‍ ശ്രമിച്ച പ്രിന്‍സിപ്പലിനും പി.ടി.എ പ്രസിഡന്റിനും മര്‍ദനമേറ്റു.സ്‌കൂളിലെ പ്ലസ് വണ്‍ – പ്ലസ് ടു വിദ്യാര്‍ഥികള്‍ തമ്മിലാണ് ആക്രമം ഉണ്ടായത്.തടയാന്‍ ശ്രമിച്ച സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പ്രിയയ്ക്കും പി.ടി.എ പ്രസിഡന്റ് രാഘവ ലാലിനുമാണ് പരിക്കേറ്റത്.

ഇന്ന് രാവിലെയാണ് സംഭവം.വിദ്യാര്‍ഥികള്‍ തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കം പരിഹരിക്കാൻ ഇവരെ ചര്‍ച്ചയ്ക് വിളിച്ചതായിരുന്നു. ഇതിനിടെയാണ് വീണ്ടും തർക്കമുണ്ടാവുകയും കസേരയെടുത്ത് വിദ്യാര്‍ഥികൾ പരസ്പരം ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രിന്‍സിപ്പലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി പി ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കണ്ണൂർ : പി.പി. ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണൂര്‍ വനിത ജയിലിലായിരിക്കും ദിവ്യയെ പാര്‍പ്പിക്കുക. അടുത്ത മാസം 12-ാം തിയതി വരെയാണ് റിമാന്‍ഡ് കാലാവധി. പി.പി. ദിവ്യ...

മുന്നറിയിപ്പില്‍ മാറ്റം : നാളെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ...
- Advertisment -

Most Popular

- Advertisement -