Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകരിപ്പൂർ വിമാനത്താവളത്തിൽ...

കരിപ്പൂർ വിമാനത്താവളത്തിൽ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട . 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.അബുദാബിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് തിങ്കളാഴ്ച രാത്രി പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ കണ്ണൂർ മട്ടന്നൂര്‍ സ്വദേശി റിജില്‍, തലശ്ശേരി സ്വദേശി റോഷൻ എന്നിവർ പിടിയിലായി .കഞ്ചാവ് എത്തിച്ച ആൾ രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം നടക്കുകയാണ്.

തിങ്കളാഴ്ച രാത്രി അബുദാബിൽ നിന്ന് ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വിമാനത്തില്‍ വന്ന യാത്രക്കാരനാണ് വലിയ ഒരു ട്രോളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയത്.14 കവറുകളിലായാണ് കഞ്ചാവ് ട്രോളിയിൽ സൂക്ഷിച്ചിരുന്നത് .കഞ്ചാവ് ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തി കാത്തുനില്‍ക്കുകയായിരുന്ന റോഷനെയും റിജിലിനേയും സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് പിടികൂടുകയായിരുന്നു .

പൊലീസെത്തിയത് മനസ്സിലാക്കിയ കടത്തുകാരൻ ടാക്സി കാറിൽ രക്ഷപ്പെടുകയായിരുന്നു. പോലീസ് പിന്തുടരുന്നെന്നു മനസ്സിലാക്കി ലഗ്ഗേജും ഹാന്‍ഡ് ബാഗും കാറിലുപേക്ഷിച്ച് രക്ഷപ്പെട്ട യാത്രക്കാരനായി ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയത്ത് അക്രമിയുടെ മർദനമേറ്റ് പൊലീസുകാരൻ കൊല്ലപ്പെട്ടു

കോട്ടയം : ഏറ്റുമാനൂരിൽ സംഘർഷത്തിനിടെ അക്രമിയുടെ മർദനമേറ്റ് പൊലീസുദ്യോ​ഗസ്ഥന് ദാരുണാന്ത്യം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ മാഞ്ഞൂർ സൗത്ത് നീണ്ടൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. ഇന്ന്...

ഗുരുവായൂരിൽ എത്തുന്ന തീർത്ഥാടകർക്ക് ആശ്വാസമാകുന്നു:  പൂങ്കുന്നം- ഗുരുവായൂർ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാൻ തീരുമാനം

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകർക്ക് ആശ്വാസമേകി പൂങ്കുന്നം- ഗുരുവായൂർ റെയിൽവേ ഇടനാഴിയിൽ ട്രെയിനുകളുടെ വേഗത  വർദ്ധിപ്പിക്കാൻ ദക്ഷിണ റെയിൽവേയുടെ തീരുമാനം. ഈ 21 കിലോമീറ്റർ വരുന്ന ബ്രാഞ്ച് ലൈൻ പാതയിൽ...
- Advertisment -

Most Popular

- Advertisement -