Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsജലം ദുർവിനിയോഗം...

ജലം ദുർവിനിയോഗം ചെയ്യരുത് – ആർച്ച് ബിഷപ്പ് മാർ കൂറിലോസ്

കവിയൂർ: ജലലഭ്യത കുറഞ്ഞുവരുന്ന ഈ കാലത്ത് ജലം ദുർവിനിയോഗം ചെയ്യരുത് യെന്നും ജലത്തെ അമൂല്യനിധിയായി കാണണമെന്നും വരും തലമുറയ്ക്ക് വേണ്ടി  ജലം സംരക്ഷിക്കേണ്ടത് ഇന്നിന്റെ  ഉത്തരവാദിത്വമാണെന്നും ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു .വൈഎംസിഎ തിരുവല്ല സബ് റീജൻ്റെ ആഭിമുഖ്യത്തിൽ ലോക ജല ദിനത്തോടനുബന്ധിച്ച് കോട്ടൂർ സി പി വി എൽ പി സ്കൂളിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സബ് റീജൻ ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു.

അലക്സ് തെക്കനാട്ടിൽ മുഖ്യ സന്ദേശം നല്കി.കഠിനമായ ചൂടിൽ കുടിവെള്ളത്തിന്റെ ദൗർലഭ്യം അനുഭവിക്കുന്ന നിർധനരായവർക്ക് കുടിവെള്ളം സംഭരിക്കുന്ന സൗജന്യ ജലസംഭരണി നൽകുന്ന പദ്ധതിയായ ജലം ഒരു നിധി പദ്ധതിയുടെ ഉദ്ഘാടനവും വിതരണവും ആർച്ച് ബിഷപ്പ് നിർവഹിച്ചു . സ്കൂൾ മാനേജർ ഫാ.തോമസ് കാഞ്ഞിരത്തുങ്കൽ , കവിയൂർ വൈഎംസിഎ പ്രസിഡൻറ് ജോസഫ് ജോൺ , പ്രോഗ്രാം കോഡിനേറ്റർ കെ . സി മാത്യു , പ്രധാന അധ്യാപിക ജിൻസി പി വർഗീസ് , കുര്യൻ ചെറിയാൻ , ജേക്കബ്  മാത്യു, ജോയി സാം , പി.റ്റി എ പ്രസിഡൻറ് മാത്യു ഈപ്പൻ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല പരിഗണനയിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സർക്കാർ ഒരു ജില്ലാ പുനർവിഭജന കമ്മീഷനെ നിയോഗിക്കുമെന്നും കമ്മീഷന്റെ പരിധിയിൽ മൂവാറ്റുപുഴ ജില്ലയും വരുമെന്നും വി ഡി...

വയനാട് ഉരുൾപൊട്ടലില്‍ സ്വമേധയ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി റജിസ്ട്രാർക്ക് നിർദേശം നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. നാളെ രാവിലെ ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച്...
- Advertisment -

Most Popular

- Advertisement -