Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiമകനെയും കുടുംബത്തെയും...

മകനെയും കുടുംബത്തെയും ജീവനോടെ കത്തിച്ചു കൊന്ന പ്രതി ഹമീദിന് വധശിക്ഷ

തൊടുപുഴ : ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും പെട്രോളൊഴിച്ചു തീയിട്ടു കൊന്ന പ്രതി ഹമീദിന് വധശിക്ഷ .ചീനിക്കുഴി ആലിയകുന്നേല്‍ ഹമീദി(82)നെയാണ് തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2022 മാർച്ച് 19ന് രാത്രിയിലാണ് ഇടുക്കി ചീനിക്കുഴി മുഹമ്മദ് ഫൈസൽ (45), ഭാര്യ ഷീബ (40), മക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവർ കൊല്ലപ്പെട്ടത്.

കൊലക്കുറ്റത്തിന് വധശിക്ഷയും നാലുലക്ഷം രൂപ പിഴയും വീട് തീവെച്ചതിന് 10 വര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. സ്വത്തിന്റെ പേരിൽ മകനുമായുണ്ടായ വഴക്കാണു കൊലപാത കാരണം.ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നെന്നും ശിക്ഷക്ക് പ്രായം പരിഗണിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഈ മാസത്തെ ക്ഷേമ പെൻഷൻ 25 മുതൽ

തിരുവനന്തപുരം : സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ആരംഭിക്കും. ഇതിനായി 841 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം...

ഇരുചക്ര വാഹനങ്ങള്‍  കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 59-കാരന് ദാരുണാന്ത്യം

തിരുവല്ല: അമിത വേഗത്തില്‍ എത്തിയ ബൈക്ക് സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ  അപകടത്തില്‍ 59-കാരന് ദാരുണാന്ത്യം. തിരുവല്ല തുകലശ്ശേരി സ്വദേശി ബെന്നി എന്‍ വിയാണ് അപകടത്തില്‍ മരിച്ചത്. ബൈക്ക് യാത്രികൻ  മിത്രംകേരി സ്വദേശി ജ്യോതിസിന്റെ പരുക്ക്...
- Advertisment -

Most Popular

- Advertisement -