Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsകാൽ വഴുതി...

കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട യുവതിയെ രണ്ട് പേർ ചേർന്ന് രക്ഷപ്പെടുത്തി

ആറന്മുള : പമ്പാനദിയിൽ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട യുവതിയെ രണ്ട് പേർ ചേർന്ന് രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചു. മാലക്കര സ്വദേശികളായ രഞ്ജിത്തും വിജയനുമാണ് യുവതിയുടെ ജീവൻ രക്ഷിച്ച് നാടിൻ്റെ ആദരം ഏറ്റുവാങ്ങിയവർ. നെല്ലിക്കൽ വെളുത്തേടത്ത് കടവിൽ ആണ് ഇന്ന് ഉച്ചയ്ക്ക് യുവതി നദിയിലെ ഒഴുക്കിൽപ്പെട്ടത്.

ഒരു മണിക്കൂറോളം വെള്ളത്തിൽ കഴിഞ്ഞ യുവതിയുടെ കരച്ചിൽ മറുകരയിൽ വീട്ടിലിരുന്നു കേട്ട രഞ്ജിത് അയൽ വാസി വിജയനെയും കൂട്ടിയാണ് നദിയിലേക്ക് ചാടി യുവതിയെ സാഹസികമായി രക്ഷപെടുത്തിയത്. യുവതി ഏകദേശം ഒരു കിലോമീറ്ററോളം ഒഴുകി ആറാട്ടുപുഴ പാലത്തിന് സമീപം വരെ എത്തിയിരുന്നു.

വിവരമറിഞ്ഞ് ധാരാളം പേർ നദിയുടെ ഇരുകരകളിലും തടിച്ചു കൂടി. കരയ്ക്കെത്തിച്ച യുവതിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ ജീവൻ രക്ഷിച്ച് നാടിന് അഭിമാനമായ രഞ്ജിത്തിനെയും വിജയനെയും മാലക്കര യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഷ്ട്രപതിയിൽ നിന്ന് ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ  നഗരസഭാ സംഘത്തിന് സ്വീകരണം നൽകി

ആലപ്പുഴ : സ്വച്ഛ് സർവേക്ഷൻ 2025-26 ദേശീയ ശുചിത്വ സർവേയിൽ മികച്ച തീരദേശ നഗരങ്ങളുടെ വിഭാഗത്തിൽ ദേശീയതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആലപ്പുഴ നഗരസഭയുടെ നേട്ടത്തിന് ആദരവുമായി ജില്ലാ ശുചിത്വ മിഷൻ. ന്യൂഡൽഹിയിൽ...

മുളക്കുഴയിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

ചെങ്ങന്നൂർ : മുളക്കുഴ പള്ളിപ്പടിയിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. ചെങ്ങന്നൂർ ഭാഗത്ത് നിന്നും വന്ന മാരുതി കാറും കോട്ടയത്തേക്ക് പോയ കെ എസ് ആർ ടി സി ബസുമാണ്...
- Advertisment -

Most Popular

- Advertisement -