Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsമേഘയുടെ ആത്മഹത്യയിൽ...

മേഘയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്  കുടുംബം മുഖ്യമന്ത്രിയെ കാണും

കോന്നി: അതിരുങ്കൽ സ്വദേശിനിയും ഐബി ഉദ്യോഗസ്ഥയുമായ മേഘയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കാണാൻ  തീരുമാനിച്ചു.

ഈ ആഴ്ച തന്നെ മുഖ്യമന്ത്രിയെ കാണാനാണ് തീരുമാനം. മേഘയുടെ ആത്മഹത്യയിൽ മലപ്പുറം സ്വദേശിയും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

മേഘയുടെ ശമ്പളം ഉൾപ്പെടെയുള്ള സമ്പാദ്യം സുകാന്ത് കൈവശപ്പെടുത്തിയെന്നാണ് മേഘയുടെ കുടുംബം പറയുന്നത്. തിരുവനന്തപുരം പേട്ട പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. സുകാന്തും കുടുംബവും വീട് അടച്ചുപൂട്ടി ഒളിവിൽ പോയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

മേഘ ആത്മഹത്യ ചെയ്ത റെയിൽവേ ട്രാക്കിൻ്റെ പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നീലേശ്വരം വെടിക്കെട്ടപകടം : മരണം നാലായി

കാസർകോഡ് : നീലേശ്വരം വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു.ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19) ആണ് മരിച്ചത്. അതീവ ​ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ കഴിയുകയായിരുന്നു. ഇതോടെ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം...

സ്വദേശ- വിദേശ തൊഴിലവസരങ്ങളുമായി വിജ്ഞാന കേരളം തൊഴിൽ മേള 28 -ന്

ആലപ്പുഴ: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 28 ന് വെർച്വൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള (എസ്ഡിപികെ) സെന്ററുകൾ മുഖേന രാവിലെ 9.30 മുതലാണ് മേള നടക്കുന്നത്. കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ്...
- Advertisment -

Most Popular

- Advertisement -