Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsക്രൈസ്തവ ജീവിതത്തിന്റെ...

ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം സ്നേഹമാണ്: ഡോ. ജോഷ്യാ മാർ ഇഗ്നാത്തിയോസ്

തിരുവല്ല: ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം സ്നേഹമാണെന്നും ദൈവം നമ്മെ  സ്നേഹിച്ചത് പോലെ  നാം മറ്റുള്ളവരെയും സ്നേഹിക്കണെമെന്നും ഡോ.ജോഷ്യാ മാർ ഇഗ്നാത്തിയോസ് ഓർമ്മിപ്പിച്ചു.

ഇന്ത്യ കാമ്പസ്  ക്രൂസേഡ് ഫോർ ക്രൈസ്റ്റ് സംഗീത വിഭാഗമായ  ‘ഹാർട്ട്ബീറ്റ്സിൻ്റെ’ സുവർണ്ണ ജൂബിലി ആഘോഷം തിരുവല്ല മഞ്ഞാടി സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ കൺവൻഷൻ സെൻ്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു  ഡോ ജോഷ്വാ മാർ ഇഗ്നാത്തിയോസ്.

ബിഷപ്പ് ഡോ തോമസ് ഏബ്രഹാം, ബിഷപ്പ് തോമസ് സാമുവൽ,  ബിഷപ്പ്  സണ്ണി ഏബ്രഹാം, പാസ്റ്റർ രാജു പൂവക്കാല, റവ.  സജി മാത്യൂ, സണ്ണി  ജോർജ്ജ്,സുവി. ജോർജ് ചാക്കോ,റവ. ഉമ്മൻ കെ.ജേക്കബ്, വി.ടി.ജോൺസൺ, തമ്പി കുര്യൻ   എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ഹാർട്ട്ബീറ്റ്സിന്റെ നേതൃത്വത്തിൽ സംഗീത സായാഹ്നം നടന്നു. സുവിശേഷവൽക്കരണത്തിനും ശിഷ്യത്വത്തിനും സംഗീതം ഉപയോഗിക്കുന്ന ഒരു ക്രിസ്ത്യൻ സംഘടനയായ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ലോകമെമ്പാടുമുള്ള 190-ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് തീവ്രമഴ പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിങ്കളാഴ്ച കണ്ണൂര്‍,...

കോന്നി മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് നിർമാണോദ്ഘാടനം

പത്തനംതിട്ട : കോന്നി മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് നിർമാണോദ്ഘാടനം അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. അരുവാപ്പുലം  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ...

ആദരിച്ചു

- Advertisment -

Most Popular

- Advertisement -