Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsകപ്പലിലെ തീപിടിത്തം...

കപ്പലിലെ തീപിടിത്തം : തീയണയ്ക്കാന്‍ രാസപ്പൊടി വിതറി

കോഴിക്കോട് : അറബിക്കടലിൽ തീപിടിച്ച വാൻ ഹയി 503 എന്ന ചരക്ക് കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ് .വ്യോമസേനയുടെ ഹെലികോപ്റ്റർ വഴി രസപ്പൊടി വിതറി തീ കെടുത്താനുള്ള ശ്രമം ആരംഭിച്ചു. ചരക്കുകപ്പലിന് തീപ്പിടിച്ചിട്ട് നാലാം ദിവസമായിട്ടും തീ പൂര്‍ണമായും അണക്കാനായിട്ടില്ല.

ഇന്ധന ടാങ്കിനു സമീപത്തെ തീ അണയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുന്‍ഭാഗത്തെ തീ അല്‍പം നിയന്ത്രണ വിധേയമായി. കനത്ത പുകയുണ്ട്. കപ്പല്‍ ഏകദേശം 15 ഡിഗ്രി ഇടത്തേക്കു ചെരിഞ്ഞാണ് നിൽക്കുന്നത്. കപ്പലിനെ ഉള്‍ക്കടലിലേക്ക് വലിച്ചുകൊണ്ടുപോകുന്ന പ്രക്രിയയും തുടരുകയാണ്.കോസ്റ്റ് ഗാര്‍ഡും നാവിക സേനയും വ്യോമസേനയും മറ്റു ഷിപ്പിംഗ് ഏജൻസികളും ചേർന്നാണ് പ്രവർത്തനങ്ങൾ .തീ എത്രയും പെട്ടെന്ന് പൂര്‍ണമായും ശമിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെഡിക്കല്‍ കോളജിൽ ഡോക്ടര്‍മാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം  കൂടുതല്‍ ശക്തമാക്കാന്‍ ഡോക്ടര്‍മാരുടെ സംഘടന.

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗതയില്‍ പ്രതിഷേധിച്ച് സമരം കൂടുതല്‍ ശക്തമാക്കാന്‍ ഡോക്ടര്‍മാരുടെ സംഘടന. അധിക അഡ്മിനിസ്‌ട്രേറ്റീവ് ചുമതലകളില്‍ നിന്ന് വിട്ടുനില്‍ക്കാനും കൂട്ടരാജി സമര്‍പ്പിക്കാനും തീരുമാനിച്ചു....

ഡല്‍ഹിയിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ ഒരു മാസത്തെ ഫീസിൽ കൂടുതൽ അടക്കാൻ നിര്ബന്ധിക്കരുതെന്ന് സർക്കാർ ഉത്തരവ്

ന്യൂഡൽഹി : ഡല്‍ഹിയിലെ സ്വകാര്യ അൺ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ  ആവശ്യപ്പെടാൻ കഴിയില്ലെന്ന് ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷന്‍ ഉത്തരവ്.ഫീസ് ഒന്നിച്ചടയ്‌ക്കാനുള്ള സ്‌കൂളുകളുടെ സമ്മര്‍ദ്ദം സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് ഉത്തരവില്‍...
- Advertisment -

Most Popular

- Advertisement -