Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഒരേസ്ഥാപനത്തിൽ രണ്ടാംവട്ടവും...

ഒരേസ്ഥാപനത്തിൽ രണ്ടാംവട്ടവും മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: ഒരാൾ പിടിയിൽ

അടൂർ : ഒരേസ്ഥാപനത്തിൽ രണ്ടാംവട്ടവും മുക്കുപണ്ടം പണയം വച്ച് തട്ടിപ്പിന് ശ്രമിച്ചയാളെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. കുളക്കട ഈസ്റ്റ് തുരുത്തിലമ്പലം പുന്തലവിള വീട്ടിൽ അനിൽകുമാർ(46) ആണ് പിടിയിലായത്. ഏനാത്ത് ജംഗ്ഷനിൽ മഠത്തിവിളയിൽ ഫിനാൻസ് എന്നപേരിൽ ധനകാര്യ സ്ഥാപനം നടത്തുന്ന ടോം ജേക്കബ് ആണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.

ഇന്ന് വൈകിട്ട് 5 ന് സ്ഥാപനത്തിലെത്തി 10 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടമായ വള പണയം വച്ച് പരമാവധി തുക വേണമെന്ന് ആവശ്യപ്പെട്ടു. അതുപ്രകാരം 58000 രൂപയ്ക്കുണ്ടെന്ന് ടോം അറിയിച്ചു. ഇയാൾ ഈമാസം 3 നും ഇത്തരത്തിൽ എത്തി ഒരു വള സ്ഥാപനത്തിൽ പണയം വച്ച് 43000 രൂപ വാങ്ങിയിരുന്നു. മാറ്റിൽ സംശയം തോന്നിയ സ്ഥാപനയുടമ അടുത്തുള്ള വിനായക ജുവലറിയിൽ പോയി വള മുറിച്ചു നോക്കിയപ്പോൾ മുക്കുപണ്ടമാണെന്ന് ബോധ്യപ്പെട്ടു .

തിരികെ വന്ന് അനിൽകുമാറിനോട് ചോദിച്ചപ്പോൾ അയാൾ പരസ്പരവിരുദ്ധമായി മറുപടി നൽകിയത്. രണ്ടു വളകളിലും 916 എന്ന് രേഖപ്പെടുത്തി സ്വർണം പൂശിയതായിരുന്നു എന്നും കണ്ടെത്തി.

തുടർന്ന് വളയും മുൻപ് വച്ച വളയും പരിശോധിച്ചപ്പോൾ, മുമ്പ് വച്ചതും മുക്കുപണ്ടമാണെന്ന് ബോധ്യമായി. വിവരം അറിയിച്ചതുപ്രകാരം സ്ഥലത്തെത്തിയ പോലീസ് അനിൽകുമാറിനെ  കസ്റ്റഡിയിലെടുത്ത്  സ്റ്റേഷനിലെത്തിച്ചു. വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി  കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ് : നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി

കൊച്ചി: 'സേവ് ബോക്‌സ്' ഓൺലൈൻ ലേല ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു .കൊച്ചി ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഓൺലൈൻ ലേലം നടത്തുന്ന സ്ഥാപനമാണ് സേവ്...

Kerala Lotteries Results 15-11-2025 Karunya KR-731

1st Prize : ₹1,00,00,000/- KX 656500 (IRINJALAKKUDA) Consolation Prize ₹5,000/- KN 656500 KO 656500 KP 656500 KR 656500 KS 656500 KT 656500 KU 656500 KV 656500 KW...
- Advertisment -

Most Popular

- Advertisement -