Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduറോഡിൽ നിന്ന്...

റോഡിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി 3 പേർക്ക് പരിക്ക്

കോഴിക്കോട് : റോഡിലേക്ക് ഒടിഞ്ഞുവീണ മാവിൻ്റെ കൊമ്പില്‍നിന്ന് മാങ്ങ പറിക്കുന്നതിനിടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി 3 പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 5 മണിയോടെ ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപമാണ് അപകടം നടന്നത്. താമരശ്ശേരി സ്വദേശി ഗഫൂർ, കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് , എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ എന്നിവർക്കാണ് സാരമായി പരുക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇതിൽ ഗഫൂറിന്റെ പരിക്ക് ഗുരുതരമാണ്. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചോദ്യച്ചോർച്ച : നീറ്റ് യു.ജി. പരീക്ഷ റദ്ദാക്കി

ന്യൂഡൽഹി : ഈ മാസം മൂന്നിനു നടന്ന  നീറ്റ് യു.ജി. പരീക്ഷ റദ്ദാക്കി. പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വ്യക്തമായതോടെയാണ് തീരുമാനം. മെഡിക്കൽ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്തും.പുതിയ ഹാൾടിക്കറ്റ് ഉടൻ കുട്ടികൾക്ക് വിതരണം...

ആലപ്പുഴയിൽ സൂപ്പര്‍ ക്ലോറിനേഷന്‍:  ജൂണ്‍ 11ന്  കുടിവെള്ളം ഉപയോഗിക്കരുത്

ആലപ്പുഴ : ആലപ്പുഴ നഗരസഭ  പരിധിയില്‍  സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്നതിനാൽ  ജൂണ്‍ 11ന്  കുടിവെള്ളം ഉപയോഗിക്കരുതെന്ന് അസി എഞ്ചിനീയര്‍ അറിയിച്ചു. കേരള വാട്ടര്‍ അതോറിറ്റിയുടെ ചാത്തനാട്, ചന്ദനക്കാവ്  പമ്പ് ഹൗസിലും  ആര്യാട് പഞ്ചായത്തിന്റെ പമ്പ് ...
- Advertisment -

Most Popular

- Advertisement -