Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsശാരീരികാസ്വാസ്ഥ്യം : ...

ശാരീരികാസ്വാസ്ഥ്യം :  എ. പത്മകുമാർ ആശുപത്രിയിൽ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിയാണ് പത്മകുമാർ. 2019-ൽ അദ്ദേഹം ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ കട്ടിളപ്പാളിയിലും ദ്വാരപാലക വിഗ്രഹങ്ങളിലും സ്ഥാപിച്ചിരുന്ന സ്വർണ്ണപ്പാളികൾ ഇളക്കിമാറ്റി തമിഴ്‌നാട്ടിലേക്ക് കടത്തിയെന്നാണ് കേസ്.

ഈ സ്വർണ്ണക്കടത്തിന് പിന്നിൽ നടന്ന വൻ സാമ്പത്തിക ഇടപാടുകളിലും ഗൂഢാലോചനയിലും പത്മകുമാറിന് കൃത്യമായ പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.  ഈ കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് അദ്ദേഹത്തെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്താംതരം തുല്യതാ പരീക്ഷ നവംബർ 8 മുതൽ

തിരുവനന്തപുരം : 2025 ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ 8 മുതൽ 18 വരെ നടത്തുന്നു. പരീക്ഷാ ഫീസ് 26 മുതൽ ഒക്ടോബർ 7 വരെ പിഴയില്ലാതെയും 8 മുതൽ 9...

ആര്‍എസ്എസ് ദേശീയ പ്രാന്ത പ്രചാരക് യോഗം നാളെ തുടങ്ങും

ന്യൂഡൽഹി : ആര്‍എസ്എസ് ദേശീയ പ്രാന്ത പ്രചാരക് യോഗം നാളെ ദില്ലിയിൽ തുടങ്ങും. ബിജെപിയടക്കം എല്ലാ സംഘപരിവാർ സംഘടനകളുടെ പ്രതിനിധികളും യോ​ഗത്തിൽ പങ്കെടുക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായാണ് യോ​ഗം. ആർഎസ്എസിന്‍റെ നൂറാം...
- Advertisment -

Most Popular

- Advertisement -