Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസെലൻസ്‌കി ഏകാധിപതി...

സെലൻസ്‌കി ഏകാധിപതി : ആരോപണവുമായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ : യുക്രൈൻ പ്രസിഡന്റ് വൊളോഡിമിര്‍ സെലൻസ്‌കിയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.തിരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതിയാണ് സെലന്‍സ്‌കിയെന്നും എത്രയും പെട്ടെന്ന് മാറിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജ്യം തന്നെ അവശേഷിക്കില്ലെന്നും ട്രംപ് സമൂഹ മാധ്യമത്തിലൂടെ മുന്നറിയിപ്പ് നൽകി.

“റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഞങ്ങൾ വിജയകരമായി നടത്തിവരികയാണ്.ട്രംപിനു മാത്രമേ അതു സാധിക്കൂവെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്.’’ ഡോണൾഡ് ട്രംപ് പറഞ്ഞു. യുദ്ധത്തിനുത്തരവാദി യുക്രൈനാണെന്ന് ട്രംപ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ബൈഡൻ ഭരണകൂടം റഷ്യയ്‌ക്കെതിരെ പോരാടുന്ന യുക്രൈന് പണമായും ആയുധങ്ങളായും സഹായങ്ങള്‍ നല്‍കിവന്നിരുന്നു. എന്നാൽ ട്രംപ് അധികാരത്തില്‍ വന്നതിന് പിന്നാലെ അമേരിക്കന്‍ നിലപാടുകൾ മാറി.

2019ൽ യുക്രൈനില്‍ അധികാരത്തിലെത്തിയ സെലന്‍സ്‌കി റഷ്യയുമായുള്ള യുദ്ധം തുടങ്ങിയതോടെ പട്ടാളനിയമം പ്രഖ്യാപിച്ച് ഭരണത്തില്‍ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാൽപാറ വാഹനാപടകം : സ്കൂൾ ബസ് ഡ്രൈവർ മരിച്ചു

മലപ്പുറം : വാൽപാറ വാഹനാപടകത്തിൽ പെട്ട് ചികിത്സയിലായിരുന്ന സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി(39)യും മരിച്ചു.അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരവെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി . അപകടത്തിൽ...

പമ്പയില്‍ നിന്നും ഏഴ് പുതിയ കെ എസ് ആര്‍ ടി സി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു

ശബരിമല : തിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പമ്പയില്‍ നിന്നും കെ എസ് ആര്‍ ടി സി യുടെ ഏഴ് പുതിയ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു. കോയമ്പത്തൂരിലേക്ക് രണ്ടും തെങ്കാശി, തിരുനെല്‍വേലി എന്നിവിടങ്ങളിലേക്ക് ഓരോ...
- Advertisment -

Most Popular

- Advertisement -