Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsമലവേടർ ഊരിലെ...

മലവേടർ ഊരിലെ ഷഷ്‌ഠി പൂർത്തി കഴിഞ്ഞ അമ്മമാരെ ആദരിച്ച് കസ്തൂർബ്ബ ദർശൻ വേദി

കോന്നി: വനിതാ ദിനത്തിൽ മലവേടർ ഊരിലെ ഷഷ്‌ഠി പൂർത്തി കഴിഞ്ഞ അമ്മമാരെ ആദരിച്ച് കസ്തൂർബ്ബ ദർശൻ വേദി. മലവേടർ ഊരിലെ ഷഷ്ഠി പൂർത്തി കഴിഞ്ഞ 11 അമ്മമാരെയാണ് കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി പത്തനംതിട്ട ജില്ലാ കമ്മിറ്റി ആദരിച്ചത്.

ഊര് മൂപ്പത്തി സന്ധ്യയെ ആദരിച്ച് ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ  ചടങ്ങ് ഉദ്ഘാടനം ചെയ്തു.കസ്തൂർബ്ബ ദർശൻ വേദി ജില്ലാ ചെയർപഴ്സൺ ലീലാ രാജൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രജനി പ്രദീപ് വനിതാ ദിന സന്ദേശം നൽകി. ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി മുഖ്യ പ്രഭാഷണം നടത്തി.

ഊര് മുപ്പത്തി സന്ധ്യ,കസ്തൂർബ്ബ ഗാന്ധി ദർശൻ ജില്ലാ ജനറൽ കൺവീനർ അഡ്വ ഷെറിൻ എം.തോമസ്, ജില്ലാ വനിതാ സംഘം പ്രസിഡന്റ് പ്രസീദ രഘു,  ജില്ലാ കമ്മിറ്റി അംഗങ്ങളായ സുധ മുരുകദാസ്, ഉഷാ തോമസ്,വിജയ ലക്മി ഉണ്ണിത്താൻ, ഷീജാ മുരളീധരൻ,സുശീല അജി എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചാലക്കുടിപ്പുഴയിൽ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

കൊച്ചി : ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു.മേഘ (27), ജ്വാലാ ലക്ഷ്‌മി(13) എന്നിവരാണ് മരിച്ചത്.രാവിലെ പത്തുമണിയോടെ വടക്കൻ പറവൂർ കോഴിത്തുരുത്ത് മണൽബണ്ടിനു സമീപമാണ് അപകടം സംഭവിച്ചത്. ബന്ധുക്കളായ അഞ്ച് പേരാണ് കുളിക്കാനിറങ്ങിയത്.ഇതിൽ...

തിരുവല്ലയിൽ ഇന്ന് രമേശ് ചെന്നിത്തലയുടെ റോഡ് ഷോ

തിരുവല്ല : യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വർഗീസ് മാമ്മൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വൈകിട്ട് 5.30ന് തിരുവല്ലയിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയുടെ റോഡ് ഷോ സ്ഥാനാർത്ഥിയോടൊപ്പം നടക്കും. റോഡ്...
- Advertisment -

Most Popular

- Advertisement -