Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaലോക്സഭ തിരഞ്ഞെടുപ്പ്;...

ലോക്സഭ തിരഞ്ഞെടുപ്പ്; സ്വീപ്പ് ഔദ്യോഗിക ഫേസ്ബുക്ക് പേജ് ജില്ല കളക്ടർ ലോഞ്ച് ചെയ്തു

ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പ് 2024-ൻ്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചരണ വിഭാഗമായ സ്വീപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് (SVEEP ALAPPUZHA) ലോഞ്ചിംഗ് ആലപ്പുഴ ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ല കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു.

പുതിയ വിഭാഗങ്ങൾക്കുള്ള തപാൽ വോട്ടിംഗ്, വിവിപാറ്റ്, പൊതുജനങ്ങൾക്കുള്ള ബോധവത്കരണ പരിപാടികൾ, തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി സ്വീപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ തുടങ്ങിയവ സ്വീപ്പ് ജില്ല നോഡൽ ഓഫീസറുടെ നിയന്ത്രണത്തിലുള്ള ഫേസ്ബുക്ക് പേജിലൂടെ ലഭ്യമാകും. സെൽഫി ചലഞ്ച്, സിനിമ താരത്തോടൊപ്പമുള്ള സ്വീപ്പ് ടാഗ്‌ ലൈൻ പ്രകാശനം, തിരഞ്ഞെടുപ്പ് അവബോധ- പ്രചരണ പരിപാടി, ഓപ്പൺ ക്വിസ്, സീൽ പതിപ്പിക്കൽ, വോട്ട് വണ്ടി, സ്വീപ്പ് നൈറ്റ് സഫാരി, മുഴുവൻ നിയോജകമണ്ഡലങ്ങളിലും പത്തു പേരടങ്ങുന്ന സൈക്കിൾ റാലി, സ്വീപ്പ് ബോട്ട് സഫാരി, വിവിപാറ്റ് പരിചയപ്പെടുത്തൽ, മുതിർന്ന വോട്ടർമാരുടെ ഭവന സന്ദർശനം, തിരഞ്ഞെടുക്കപ്പെടുന്ന 20 പുതിയ വോട്ടർമാർക്കുള്ള ഹൗസ് ബോട്ട് സവാരി, കാക്കരശി നാടകാവതരണം, വടംവലി മത്സരം, തിരഞ്ഞെടുപ്പ് ഗാനം, എഫ്.എം. റേഡിയോ തുടങ്ങി വിവിധ പരിപാടികളാണ് സ്വീപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്താൻ ഉദ്ദേശിക്കുന്നത്.

കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ സ്വീപ്പ് ജില്ല നോഡൽ ഓഫീസർ ഫിലിപ്പ് ജോസഫ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജി.എസ്. രാധേഷ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി എം വിശ്വകർമ്മ പദ്ധതി നടപ്പിലാക്കിയതിന്റെ ഒന്നാം വാർഷികാഘോഷം നടന്നു

തിരുവനന്തപുരം : 2047 ൽ ഇന്ത്യ വികസിത രാജ്യമാകണമെങ്കിൽ രാജ്യത്തിന്റെ സാമ്പത്തിക ശക്തി ജനങ്ങളിലേക്കും എത്തണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ. തിരുവനന്തപുരത്ത് കഴക്കൂട്ടം നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്...

അതിഥി അദ്ധ്യാപകർക്കും മാസാമാസം ശമ്പളം ; മാർഗ്ഗനിർദേശങ്ങൾ തയ്യാറായി

തിരുവനന്തപുരം : സ്ഥിരാധ്യാപകർക്കൊപ്പം എല്ലാ മാസവും അതിഥി അദ്ധ്യാപകർക്കും ശമ്പളം നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ കരടു രൂപരേഖ തയ്യാറായതായി ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സർക്കാർ/ എയ്ഡഡ് കോളേജുകളിൽ ജോലി...
- Advertisment -

Most Popular

- Advertisement -