Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsസാമ്പത്തിക തട്ടിപ്പ്:...

സാമ്പത്തിക തട്ടിപ്പ്: തറയിൽ ഫിനാൻസ് ഉടമയ്ക്ക് 16 വർഷം തടവും പിഴയും

പത്തനംതിട്ട: നിരവധി ആളുകളെ കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പിലൂടെ ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയ തറയിൽ ഫിനാൻസ് ഉടമയ്ക്കെതിരായ രണ്ട് സാമ്പത്തിക തട്ടിപ്പ് കേസുകളിൽ കോടതി ശിക്ഷ വിധിച്ചു. പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് വിചാരണ പൂർത്തിയാക്കി കോടതി  വിധി പ്രസ്താവിച്ചത്. ആദ്യ കേസിൽ ഒൻപത് വർഷം തടവും എട്ട് ലക്ഷം രൂപ പിഴയും രണ്ടാമത്തെ കേസിൽ ഏഴ് വർഷം തടവും എട്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

രണ്ടു കേസുകളിലുമായി 16 വർഷം തടവും 16 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. തുമ്പമൺ വിജയ ഭവനിൽ വിജയകുമാറിൽ നിന്ന് ഏഴ് ലക്ഷം രൂപയും തുമ്പമൺ ജിജോ ഭവനിൽ മേഴ്‌സി ജോർജിൽ നിന്ന് 3,95,000 രൂപയും തറയിൽ ഫിനാൻസ് ഉടമ നിക്ഷേപമായി സ്വീകരിച്ച് തിരികെ നൽകാതെ കബളിപ്പിച്ച് കൈക്കലാക്കുകയായിരുന്നു.

പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായിരുന്ന സണ്ണിക്കുട്ടി, രതീഷ് എന്നിവരാണ് കേസുകളിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള അന്വേഷണ നടപടികളിലും ഇരുവരും മുഖ്യ പങ്കുവഹിച്ചു. അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി (III) ജഡ്ജി മിനിമോൾ എഫ്. ആണ് കേസുകളിൽ ശിക്ഷ വിധിച്ചത്. കേസുകളുടെ വിചാരണ നടപടികളിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബിന്നി ബി. ഹാജരായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും : കടുത്ത നടപടിക്ക് കോണ്‍ഗ്രസിൽ സമ്മർദം

തിരുവനന്തപുരം : ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രോസിക്യൂഷനും...

തിരുവനന്തപുരം -മംഗലൂരു വന്ദേഭാരത് വരുമാനത്തിൽ ഒന്നാമത്: യാത്രക്കാര്‍ക്കിടയില്‍  സര്‍വീസുകള്‍ക്കുള്ള ജനപ്രീതി 

കൊച്ചി: തിരുവനന്തപുരത്തെ മംഗലൂരുമായി ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ വരുമാനത്തില്‍ ഒന്നാമത്. 2025 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 73.35 ലക്ഷം രൂപയാണ് തിരുവനന്തപുരം- മംഗലൂരു സര്‍വീസില്‍ നിന്ന് വരുമാനമായി കിട്ടിയത്. ദക്ഷിണ...
- Advertisment -

Most Popular

- Advertisement -