Monday, November 2, 2026
No menu items!

subscribe-youtube-channel

HomeHealthഅമീബിക്ക് മസ്തിഷ്‌ക...

അമീബിക്ക് മസ്തിഷ്‌ക ജ്വരം : കെട്ടിക്കിടക്കുന്ന മലിന വെള്ളത്തിൽ കുളിക്കരുത്

തിരുവനന്തപുരം : തിരുവനന്തപുരത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ   ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ കുളങ്ങളിലെ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതലുകളെടുക്കണം. മലിനമായ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.

വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്.തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടതാണ്.

ചെവിയിൽ പഴുപ്പുള്ളവർ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാൻ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ വലിച്ചു കയറ്റുകയോ ചെയ്യരുത്. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക മാർഗരേഖ അടുത്തിടെ രാജ്യത്ത് ആദ്യമായി പുറത്തിറക്കിയിരുന്നു. ഈ മാർഗരേഖ അനുസരിച്ചായിരിക്കും ചികിത്സ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

ചങ്ങനാശ്ശേരി: അസംപ്ഷന്‍ ഓട്ടോണമസ് കോളേജില്‍ വിവിധ അദ്ധ്യയന വിഷയങ്ങളില്‍ 2026-2027 വര്‍ഷത്തേയ്ക്കുള്ള ഡിഡി ഗസ്റ്റ് അദ്ധ്യാപകരുടെ (.male & female) നിയമനത്തിനുള്ള അപേക്ഷകള്‍ 2026 ഏപ്രില്‍ 16 വരെ സ്വീകരിക്കുന്നതാണ്. ഇക്കണോമിക്സ്, കമ്പ്യൂട്ടര്‍...

റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​മാ​യി പോ​യ ബോ​ട്ടു​ക​ൾ മു​ങ്ങി; 500ൽ ​അ​ധി​കം പേ​ർ മ​രി​ച്ച​താ​യി വിവരം

ന്യൂഡൽഹി: മ്യാ​ൻ​മ​ർ തീ​ര​ത്ത് റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​മാ​യി പോ​യ ബോട്ടു​ക​ൾ മു​ങ്ങി 500ൽ ​അ​ധി​കം പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. റോ​ഹിം​ഗ്യ​ൻ അഭയാ​ർ​ഥി​ക​ളു​മാ​യി പോ​യ ര​ണ്ട് ബോ​ട്ടു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.ജൂലൈ ആദ്യവാര​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ഇ​തി​ന്‍റെ...
- Advertisment -

Most Popular

- Advertisement -